സ​ന്ന​ദ്ധ സേ​വ​ക​രെ സമർപ്പിച്ചു
Tuesday, November 19, 2019 12:36 AM IST
മു​ക്കം: സ്കോ​ർ ഫൗ​ണ്ടേ​ഷ​നനു കീ​ഴി​ൽ 150 സ​ന്ന​ദ്ധ സേ​വ​ക​രെ നാ​ടി​ന് സ​മ​ർ​പി​ക്കു​ന്ന ച​ട​ങ്ങ് എ​ൻ​ഐ​ടി സ്കോ​ർ ഹെ​ഡ്ക്വാ​ട്ടേ​ഴ്സി​ൽ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മ​ിറ്റി അം​ഗം മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ അ​ഹ‌മമ്മദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കോ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഐ.​പി. അ​ബ്ദു​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ർ​പി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​രാ​ജീ​വ് മേ​നോ​ൻ, നു​സ്റ​ത്ത് ജ​ഹാ​ൻ, സ്കോ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റക്ട​ർ കെ. ​അ​ഹ​മ്മ​ദ് കു​ട്ടി, സ്കോ​ർ ഡ​യ​റക്ട​ർ​മാ​രാ​യ പി. ​അ​ബ്ദു​സലാം പു​ത്തൂ​ർ എം.​പി. മൂ​സ മാ​സ്റ്റ​ർ, ശു​ക്കൂ​ർ കോ​ണി​ക്ക​ൽ, പി.​ടി. അ​ബ്ദു​ൽ മ​ജീ​ദ്, എം.​ടി.​അ​ബ്ദു​ൽ മ​ജീ​ദ്, പി.​എ. ആ​സാ​ദ് മാ​സ്റ്റ​ർ, വി.​പി. മു​ജീ​ബു​റ​ഹ്മാ​ൻ, എം.​ടി. ഫ​രീ​ദ, യ​ഹ് യ ​മ​ലോ​റം പ്ര​സം​ഗി​ച്ചു. കു​ന്ന​മം​ഗ​ലം, തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന സ്കോ​ർ ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്‍റ് ന​ർ​ച്ച​റിം​ഗ് പ്രോ​ഗ്രാം, പി​എ​സ് സി ​പ​രി​ശീ​ല​നം, പ്രീ ​മാ​രി​റ്റ​ൽ കൗ​ൺ​സി​ൽ, പ​ഠ​ന ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തി വ​രു​ന്നു.