മാ​തൃ​ദി​ന​ത്തി​ൽ രു​ചി മേ​ള​യും പാ​ച​ക റാ​ണി മ​ത്സ​ര​വും
Wednesday, November 20, 2019 12:59 AM IST
താ​മ​ര​ശേ​രി: മാ​തൃ​ദി​ന​ത്തി​ൽ ചെ​മ്പ്ര ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ അ​മ്മ​മാ​ർ​ക്കാ​യി രു​ചി മേ​ള​യും പാ​ച​ക റാ​ണി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.
കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രി​യ​മു​ള്ള പ​ല​ഹാ​ര​ങ്ങ​ളും വി​വി​ധ ത​രം അ​പ്പ​ങ്ങ​ളും പാ​യ​സ​ങ്ങ​ളു​മാ​ണ് അ​മ്മ​മാ​ർ സ്വ​ന്തം വീ​ടു​ക​ളി​ൽ നി​ന്നു​ണ്ടാ​ക്കി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച രു​ചി മേ​ള​ക്ക് കൊ​ണ്ടു​വ​ന്ന​ത്. നാ​ട​ൻ പ​ല​ഹാ​ങ്ങ​ളാ​യ നെ​യ് പ​ത്തി​രി, അ​വി​ലോ​സ് ഉ​ണ്ട, കു​ഞ്ഞി പ​ത്തി​രി, വി​വി​ധ കേ​ക്കു​ക​ളും മേ​ള​യി​ൽ ശ്ര​ദ്ധേ​യ​മാ​യി.
ജ​ങ്ക് ഫു​ഡ് സം​സ്കാ​ര​ത്തി​നെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. മാ​തൃ​ദി​ന​ത്തി​ൽ ഇ​ഷ്ട വി​ഭ​വ​ങ്ങ​ൾ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​ച്ച അ​മ്മ​മാ​രെ കു​ട്ടി​ക​ൾ ത​ങ്ങ​ൾ നി​ർ​മ്മി​ച്ച ആ​ശം​സ കാ​ർ​ഡു​ക​ൾ ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. 50 ല​ധി​കം ഇ​ന​ങ്ങ​ൾ മ​ത്സ​ര​ത്തി​നെ​ത്തി.
ഒ​ന്നാം ക്ലാ​സി​ലെ ഹി​ബ ഫാ​ത്തി​മ​യു​ടെ മാ​താ​വ് പി. ​ഷാ​നി​ദ പാ​ച​ക റാ​ണി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹെ​ഡ്മി​സ്ട സ് ​ടി.​കെ. വ​ത്സ​ല കു​മാ​രി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​കെ. ബു​ഷ്റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.