വി​ധി പ്ര​ഖ്യാ​പ​നം തി​രു​ത്തി​യ​താ​യി പ​രാ​തി
Thursday, November 21, 2019 12:37 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ​ക​ലോ​ല്‍​സ​വ​ത്തി​ല്‍ വി​ധി പ്ര​ഖ്യാ​പ​നം അ​ട്ടി​മ​റി​ച്ച​താ​യി പ​രാ​തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ ഭ​ര​ത​നാ​ട്യ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് സി​ൽ​വ​ർ ഹി​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കി​ഷ​ൻ ഭ​ക്തി​നെ തെ​ര​ഞ്ഞെ​ടു​ത്തതാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഭൂ​രി​ഭാ​ഗം മ​ത്സ​രാ​ര്‍​ഥി​ക​ളും​ര​ക്ഷി​താ​ക്ക​ളും പി​രി​ഞ്ഞു പോ​യ​തോ​ടെ ചി​ല​ർ ജ​ഡ്ജ​സി​നെ ചോ​ദ്യം ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വാ​ക്ത​ർ​ക്കം ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ പു​ല​ർ​ച്ച 1.30 ഓ​ടെ ടാ​ബു​ലേ​ഷ​നി​ൽ പി​ശ​ക് പ​റ്റി​യ​താ​യി പ​റ​യു​ക​യും വെ​സ്റ്റ് ഹി​ല്‍ സെ​ന്‍റ് മെ​ക്കി​ള്‍​സി​ലെ കീ​ര്‍​ത്ത​ന അ​നൂ​പ് കു​മാ​റി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.​കി​ഷ​ന്‍ ഭ​ക്ത് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ്കോ​ർ​ഷീ​റ്റ് കാ​ണി​ച്ചു ന​ൽ​കി​യെ​ങ്കി​ലും യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​യു​ടെ മാ​ർ​ക്കി​ൽ വെ​ട്ടി​ത്തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ​താ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത്.
ടാ​ബു​ലേ​ഷ​ൻ സ​മ​യ​ത്താ​ണ് അ​ബ​ദ്ധം മ​നസി​ലാ​യ​തെ​ന്നും ഒ​രു ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

വീ​ണ​യി​ൽ അ​ഖി​ലയ്ക്ക് ഹാ​ട്രി​ക്ക്

കോ​ഴി​ക്കോ​ട്: ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വീ​ണ​യി​ൽ ഹാ​ട്രി​ക് വി​ജ​യ​വു​മാ​യി അ​ഖി​ല എ. ​നാ​യ​ർ. മൂ​ന്നാം ത​വ​ണ​യാ​ണ് അ​ഖി​ല ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന ത​ല​ത്തി​ലും മൂ​ന്ന് ത​വ​ണ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.
ബാ​ബു​രാ​ജ് മൂ​സി​ക്ക് അ​ക്കാ​ദ​മി​യി​ലെ ശ്രീ​ജു ശ്രീ​നു വാ​സി​ന്‍റെ കീ​ഴി​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി വീ​ണ അ​ഭ്യ​സി​ക്കു​ന്ന അ​ഖി​ല​ക്ക് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കേ​ണ്ടി വ​ന്ന​ത് ഗു​രു​വി​ന് കീ​ഴി​ൽ വീ​ണ പ​ഠി​ക്കു​ന്ന​ മ​റ്റ് മൂ​ന്ന് മ​ത്സരാ​ര്‍​ഥി​ളെ​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന് പു​റ​മെ ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ണ വാ​യി​ക്കാ​റു​ണ്ട്. ത​ണ്ണീ​ർ പ​ന്ത​ൽ സ്വ​ദേ​ശി​യാ​യ അ​ജി​ത്തി​ന്‍റെ​യും അ​ശ്വ​തി​യു​ടെ​യും മ​ക​ളാ​ണ്.​സെ​ന്‍റ വി​ൻ​സെ​ന്‍റ് കോ​ള​നി ഗേ​ൾ​സ് സ്ക്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.