യൂ​ത്ത് ലീ​ഗ് ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി
Friday, December 6, 2019 12:39 AM IST
പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി റോ​ഡി​ൽ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു പോ​വു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​കീ​യ ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി.
വെ​ള​ളി​യൂ​ർ, ചാ​ലി​ക്ക​ര, മു​ളി​യ​ങ്ങ​ൽ, കൈ​ത​ക്ക​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം ഒ​പ്പു​ക​ൾ സ​മാ​ഹ​രി​ച്ചു. ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി, ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ, ജി​ല്ലാ ക​ള​ക്ട​ർ, മ​റ്റു വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് ഹ​ര​ജി സ​മ​ർ​പ്പി​ച്ച് മു​ന്നോ​ട്ട് പോ​വാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ലീം മി​ലാ​സും ജ​ന. സെ​ക്ര​ട്ട​റി മു​നീ​ർ നൊ​ച്ചാ​ടും അ​റി​യി​ച്ചു.
പേ​രാ​മ്പ്ര നി​യോ​ജ​ക മ​ൺ​ഡ​ലം മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന് എ​സ്.​കെ. അ​സ്സ​യി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. ഇ​ബ്രാ​ഹിം, ടി.​പി. നാ​സ​ർ, വി.​എ​ൻ. നൗ​ഫ​ൽ, നി​യാ​സ് ക​ക്കാ​ട്, പി.​കെ. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​മി​ൽ ചാ​ലി​ക്ക​ര, അ​സ്ബീ​ർ വെ​ള​ളി​യൂ​ർ, ആ​ർ.​കെ മു​ജീ​ബ്, അ​ന​സ് വാ​ളൂ​ർ, ആ​ഷി​ഖ് ചാ​ലി​ക്ക​ര, മ​ൻ​സൂ​ർ മു​ളി​യ​ങ്ങ​ൽ, മു​ഹ​മ്മ​ദ് ഷ​ഹീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.