ജീ​വി​ത​വി​ജ​യ​ത്തി​നു ല​ക്ഷ്യ​വും കാ​ഴ്ച​പ്പാ​ടും വേ​ണം: മ​ന്ത്രി
Sunday, December 8, 2019 12:23 AM IST
മു​ക്കം: മി​ക​ച്ച കാ​ഴ്ച​പ്പാ​ടും ല​ക്ഷ്യ​വു​മു​ണ്ട​ങ്കി​ൽ മാ​ത്ര​മേ ജീ​വി​ത​ത്തി​ൽ ഉ​ന്ന​ത നി​ല​യി​ലെ​ത്താ​ൻ സാ​ധി​ക്കൂ എ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പ​റ​ഞ്ഞു. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ഓ​രോ​രു​ത്ത​ർ​ക്കും ഒ​രു ല​ക്ഷ്യ​മു​ണ്ടാ​രി​ക്ക​ണം. അ​ത​നു​സ​രി​ച്ച് പ​ഠി​ക്കു​ക​യും വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഐ​എ​എ​സ്, ഐ​പി​എ​സ് പോ​ലു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്കും മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൗ​ത്ത് കൊ​ടി​യ​ത്തൂ​രി​ലാ​രം​ഭി​ച്ച ഫെ​യ്സ് സ്റ്റ​ഡി സ​ർ​ക്കി​ളി​ന്‍റെ പ്രൊ​ജ​ക്റ്റ് ലോ​ഞ്ചി​ഗ് നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​റ്റ​വും പ്രാ​ധാ​ന്യം നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​മാ​ണ്. 120 കോ​ടി ജ​ന​ങ്ങ​ളി​ൽ നി​ന്ന് 100 പേ​ർ ഐ​എ​എ​സ് പോ​ലു​ള്ള മേ​ഖ​ല​ക​ളി​ൽ എ​ത്തി​പ്പെ​ടു​ന്ന​ത് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ സൈ​നു​ൽ ആ​ബി​ദീ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യി. പി. ​ക​മാ​ൽ കു​ട്ടി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി. അ​ബ്ദു​ല്ല, സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ്, ചേ​റ്റൂ​ർ മു​ഹ​മ്മ​ദ്, എ​സ്എ​സ്കെ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ വി. ​വ​സീ​ഫ്, ഇ. ​യ​അ​കൂ​ബ് ഫൈ​സി, ഷ​റ​ഫു​ദ്ധീ​ൻ ജ​മ​ലു​ലൈ​ലി, സൈ​നു​ൽ ആ​ബി​ദീ​ൻ ജീ​ലാ​നി, കു​ഞ്ഞി സീ​തി കോ​യ ത​ങ്ങ​ൾ, അ​ബു സാ​ലി​ഹ്, നാ​സ​ർ ചെ​റു​വാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പേ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.