അ​സം​ബ്ലി ഹാ​ൾ നി​ർ​മാ​ണ​ത്തി​ന് നാ​ല് ല​ക്ഷം ന​ൽ​കി
Monday, December 9, 2019 12:27 AM IST
മു​ക്കം: സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ദേ​ശ വ്യ​വ​സാ​യി​യു​ടെ സ​ഹാ​യ​ഹ​സ്തം.​കെ​നി​യ​യി​ലെ വ്യ​വ​സാ​യി​യും ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​മാ​യ കാ​ന്തി​പി​ണ്ടൂ​രി​യ​യാ​ണ് മ​ല​യോ​ര മേ​ഖ​ലി​ലെ പൊ​തു വി​ദ്യാ​ല​യ​ത്തി​ന് അ​സം​ബ്ലി ഹാ​ൾ നി​ർ​മ്മാ​ണ​ത്തി​നാ​യി നാ​ല് ല​ക്ഷം ന​ൽ​കി​യ​ത്.
പ​ന്നി​ക്കോ​ട് എ ​യു പി ​സ്കൂ​ളി​നാ​ണ് തു​ക ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ന്നി​ക്കോ​ട് ലൗ ​ഷോ​ർ​സ്കു​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ച സ​മ​യ​ത്ത് കാ​ന്തി പി​ണ്ടൂ​രി​യ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യെ കു​റി​ച്ച് രാ​ഹു​ൽ വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു .ഇ​തോ​ടെ​യാ​ണ് കാ​ന്തി​ക്കും സം​ഘ​ത്തി​നും പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ട​ലെ​ടു​ത്ത​ത്.​ഉ​ട​ൻ ത​ന്നെ ലൗ ​ഷോ​ർ സെ​ക്ര​ട്ട​റി യു.​എ മു​നീ​റി​നോ​ട് ത​ന്‍റെ ആ​വ​ശ്യം അ​റി​യി​ച്ചത്.