ആ​ധാ​ര്‍ ക്യാ​മ്പ് സംഘടിപ്പിച്ചു
Monday, December 9, 2019 12:28 AM IST
വി​ല​ങ്ങാ​ട് : വ​ള​യം ജ​ന​മൈ​ത്രി പോ​ലി​സും വി​ല​ങ്ങാ​ട് അ​ക്ഷ​യ കേ​ന്ദ്ര​വും ചേ​ര്‍​ന്ന് അ​ടു​പ്പി​ല്‍ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ കോ​ള​നി നി​വാ​സി​ക​ള്‍​ക്കാ​യി ആ​ധാ​ര്‍ ര​ജി​സ്റ്റ​ര്‍ ക്യാ​മ്പ് ന​ട​ത്തി. വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​സി.​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള​യം എ​സ്ഐ ആ​ര്‍.​സി.​ബി​ജു മു​ഖ്യാ​തി​ഥി​യാ​യി. കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍ മാ​സ്റ്റ​റിം​ഗ് സൗ​ക​ര്യ​വും ചെ​യ്തു കൊ​ടു​ത്തു.​
പി​എ​സ്‌സി വ​ണ്‍ ടൈം ​റ​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ല സൗ​ക​ര്യ​ങ്ങ​ളും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ചെ​യ​തു.​ച​ട​ങ്ങി​ല്‍ 20 കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡും വി​ത​ര​ണം ചെ​യ്തു. വി​ല​ങ്ങാ​ട് അ​ക്ഷ​യ അ​ധി​കൃ​ത​രു​ടെ​യും പ്ര​മോ​ട്ട​ര്‍​മാ​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്‍​ന്തു​ണ വ​ള​യം ജ​ന​മൈ​ത്രി പോ​ലി​സി​ന് ഇ​ത്ത​രം ഒ​രു പ​രി​പാ​ടി ന​ട​ത്താ​ന്‍ സ​ഹാ​യ​ക​ര​മാ​യ​താ​യി എ​സ് ഐ ​ബി​ജു പ​റ​ഞ്ഞു.​ജ​ന​മൈ​ത്രി ബി​റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ വി​പി​ന്‍​ദാ​സ്, വി​ജി​ഷ്,വാ​ര്‍​ഡ് മെ​മ്പ​ര്‍ ബാ​ബു എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി.