ഡോ.​പ്ര​ദീ​പ​ൻ പാ​മ്പി​രി​ക്കു​ന്നി​ന്‍റെ സ്മ​ര​ണ​യ്ക്ക് ഓ​ർ​മ മ​രം സ​മ​ർ​പ്പി​ച്ചു
Tuesday, December 10, 2019 1:11 AM IST
കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഡോ.​പ്ര​ദീ​പ​ൻ പാ​മ്പി​രി​ക്കു​ന്നി​ന്‍റെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത​സ​ർ​വ​ക​ലാ​ശാ​ല കൊ​യി​ലാ​ണ്ടി പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ "ഓ​ർ​മ്മ മ​രം' സ​മ​ർ​പ്പി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​എം.​ബി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉദ്ഘാ ടനം ചെയ്തു. പാ​മ്പി​രി​ക്കു​ന്നി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി ഡോ. ​സ​ജി​ത പ്ര​ദീ​പ​ൻ, മ​ക്ക​ളാ​യ ശ്രാ​വ​ൺ മാ​ന​സ്, ധ്യാ​ൻ മാ​ന​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കാ​മ്പ​സ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​വി. ന​കു​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹാ​ർ​ട് സെ​ക്ര​ട്ട​റി എ. ​സു​ന്ദ​ര​ൻ, ഹാ​ർ​ട് പ്ര​സി​ഡ​ന്‍റ് എം.​കെ.​സു​രേ​ഷ് ബാ​ബു, ഡോ. ​എം. മൂ​സ, ഡോ. ​ഇ. സു​രേ​ഷ് ബാ​ബു, ദി​നേ​ശ​ൻ പൊ​ക്കി​രീ​ൻ​റ​വി​ട, ഡോ. ​ടി.​എ​സ്. നി​ഷാ​ദ്. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കാ​മ്പ​സ് ഡ​യ​ര​ക്ട​ർ ഡോ. ​കെ.​വി. ന​കു​ല​ന്റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ. മ​ട​പ്പ​ള്ളി കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ കെ.​വി. സ​ജ​യ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ച​ട​ങ്ങി​ന് ടി. ​നാ​രാ​യ​ണ​ൻ, അ​ബ്ദു​ൽ ഷു​ക്കൂ​ർ . ഉ​ർ​ദു വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​സി. അ​ത്താ​വു​ള്ള ഖാ​ൻ, ഓ​ഫീ​സ് പ്ര​തി​നി​ധി ബി​ജു, കാ​മ്പ​സ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഒ.​കെ. നീ​തു. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.