പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ ബ​ഫ​ർ സോ​ൺ ന​ട​പ്പി​ലാ​ക്ക​രു​ത് : വി ​ഫാം
Tuesday, December 10, 2019 1:12 AM IST
പേരാന്പ്ര: ക​ക്ക​യം മു​ത​ൽ പെ​രു​വ​ണ്ണാ​മൂ​ഴിവ​രെ താ​മ​സി​ക്കു​ന്ന ആ​യി​ര​ത്തി​ൽ അ​ധി​കം കു​ടും​ബ​ങ്ങ​ളെ ദോ​ഷ​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ബ​ഫ​ർ​സോ​ൺ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ തൊ​ട്ടി​ൽ​പ്പാ​ല​ത്തു​വ​ച്ചു ന​ട​ന്ന വി ​ഫാം സം​സ്ഥാ​ന ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​ധി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
മു​ഖ്യ​മ​ന്ത്രി, മ​റ്റു മ​ന്ത്രി​മാ​ർ, കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി എ​ന്നി​വ​രെ ക​ണ്ടു നി​വേ​ദ​നം ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു. സു​പ്രീം കോ​ട​തി​യു​ടെ വി​ധി ദു​ർ​വ്യാ​ഖ്യാ​നി​ച്ചു കൊ​ണ്ട് പ​രി​സ്ഥി​തി, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ ന​ട​ത്തു​ന്ന ക​ള്ള​ക്ക​ളി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ നി​യ​മം ന​ട​പ്പി​ലാ​ക്കു​വാ​ൻ ത​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ബ​ഫ​ർ​സോ​ൺ ന​ട​പ്പി​ലാ​ക്ക​ണം എ​ന്ന​ല്ലാ​തെ എ​ത്ര ദൂ​രം ന​ട​പ്പി​ലാ​ക്ക​ണം എ​ന്ന​തി​നെ പ​റ്റി സു​പ്രീം കോ​ട​തി ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
ഒ​രു മീ​റ്റ​ർ മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ വ​രെ​യും ന​ട​ത്താ​വു​ന്ന ഈ ​ക​രി​നി​യ​മം ഒ​രു കി​ലോ​മീ​റ്റ​ർ ആ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന​ത്. ​ദൂ​രം ഏ​റ്റ​വും ചു​രു​ക്കി ഒ​രു മീ​റ്റ​ർ ആ​ക്കി കു​റ​ച്ചു​വ​ന​ഭൂ​മി​ക്ക് ചു​റ്റും താ​മ​സി​ക്കു​ന്ന ആ​യി​ര​ത്തി​ൽ അ​ധി​കം ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം എ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ജ​ന​ങ്ങ​ളെ ഒ​ന്നി​ച്ചു നി​ർ​ത്തി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജോ​യ് ക​ണ്ണ​ൻ​ചി​റ ഉ​ദ്ഘ​ടാ​നം ചെ​യ്തു. ബാ​ബു പൈ​ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി. തോ​മ​സ് വെ​ളി​യം​കു​ളം, ജോ​ൺ​സ​ൺ മാ​സ്റ്റ​ർ, തോ​മ​സ് തേ​ക്കാ​ട്ട്, ബേ​ബി മ​രു​തോ​ലി, ജോ​ൺ​സ​ൺ തേ​ൻ​വി​ല്ല, സ​ണ്ണി കൊ​മ്മ​റ്റ​ത്തി​ൽ, കു​ര്യാ​ച്ച​ൻ പു​ല്ലാ​ട്ട്, ഷാ​ന്റി ക​ണ്ട​ത്തി​ൽ, ഡെ​ന്നി​സ് പെ​രി​വേ​ലി​ൽ, സ​ജി പ​ശു​ക്ക​ട​വ്, ബാ​ബു വി​ല​ങ്ങാ​ട്, തോ​മ​സ് ത​റ​പ്പ​ത്ത്, റോ​ണി മാ​ത്യു, ടൈ​റ്റ​സ് ഇ​ല​വ​നാ​ൽ, ജോ​ബി വാ​ത​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​ടി. തോ​മ​സ് വെ​ളി​യം​കു​ള​ത്തി​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും, ബാ​ബു പൈ​ക​യി​ലി​നെ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യും തെ​ര​ഞ്ഞെ​ടു​ത്തു.