കോം​ട്ര​സ്റ്റ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 1:12 AM IST
കോ​ഴി​ക്കോ​ട്: കോം​ട്ര​സ്റ്റ് വീ​വിം​ഗ് ഫാ​ക്ട​റി വി​ഷ​യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ കെ​എ​സ്ഐ​ഡി​സി തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​രം അ​മ്പ​തു ദി​വ​സം പി​ന്നി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​ഐ​ടി​യു​സി നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തി. കോ​ഴി​ക്കോ​ട് കോം​ട്ര​സ്റ്റ് ക​മ്പ​നി പ​രി​സ​ര​ത്ത് എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യ​മ നി​ർ​മാ​ണ​ത്തി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത കോം​ട്ര​സ്റ്റ് വീ​വിം​ഗ് ഫാ​ക്ട​റി ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് വ്യ​വ​സാ​യ മ​ന്ത്രി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​പി. രാ​ജേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോം​ട്ര​സ്റ്റ് ഫാ​ക്ട​റി തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​ൻ‍​ഡ​സ്ട്രി​യ​ൽ ട്രി​ബ്യൂ​ണ​ൽ വി​ധി. വ്യ​വ​സാ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ചു​വ​രു​ന്ന 5000 രൂ​പ നി​യ​മ​പ​ര​മാ​യി അ​വ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. അ​ത് ത​ട​യാ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യി​ൽ എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. പ​ങ്ക​ജാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​എ​ൻ. ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ, എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​ൻ കു​നി​ശ്ശേ​രി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ, ആ​ർ. ശ​ശി, എം. ​നാ​രാ​യ​ണ​ൻ, ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ടി.​കെ. രാ​ജ​ൻ മാ​സ്റ്റ​ർ, റീ​ന സു​രേ​ഷ്, സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ഇ.​സി. സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.