നീ​ര്‍​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​നാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍
Tuesday, December 10, 2019 1:14 AM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന നീ​ര്‍​ച്ചാ​ലു​ക​ളു​ടെ ജ​ന​കീ​യ വീ​ണ്ടെ​ടു​പ്പ് " ഇ​നി ഞാ​നൊ​ഴു​ക​ട്ടെ" എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും യോ​ഗം ചേ​ര്‍​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രീ​ന്‍ പാ​ര്‍​ട്ട്ണ​ര്‍ ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി നീ​ര്‍​ച്ചാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ നീ​ര്‍​ച്ചാ​ലു​ക​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​ത്. ഇ​നി ഞാ​നൊ​ഴു​ക​ട്ടെ നീ​ര്‍​ച്ചാ​ലു​ക​ളു​ടെ ജ​ന​കീ​യ വീ​ണ്ടെ​ടു​പ്പ് എ​ന്ന പേ​രി​ല്‍ 14 മു​ത​ല്‍ 22 വ​രെ​യാ​ണ് ശു​ചീ​ക​ര​ണം. ​രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വാ​ഴ​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.