തെ​ങ്ങു​ക​യ​റ്റ പ​രി​ശീ​ല​നം
Tuesday, December 10, 2019 11:44 PM IST
കോ​ഴി​ക്കോ​ട്: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി​വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ങ്ങു​ക​യ​റ്റ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡു​മാ​യി ചേ​ർ​ന്ന് ഡി​സം​ബ​ർ 16 മു​ത​ൽ 21 വ​രെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ 18നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തി-​യു​വാ​ക്ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ പേർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ- 0496 2666041.