കൊ​യി​ലാ​ണ്ടി ടൗ​ണി​ലെ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ര​ന്‍ റി​മാ​ൻഡിൽ
Thursday, December 12, 2019 11:59 PM IST
പേ​രാ​മ്പ്ര: ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ യു​വാ​വ് എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. പ​ന്ത​ലാ​യ​നി നൊ​യ്യി​ക്കോ​ട്ട് കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് റാ​ഫി​യെ​യാ​ണ് പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ പാ​ര്‍​ട്ടി കൊ​യി​ലാ​ണ്ടി നെ​ല്ലി​ക്കോ​ട്ട് റോ​ഡി​ല്‍ നി​ന്നും പി​ടി​കൂടിയത്.

ഇ​യാ​ളി​ല്‍ നി​ന്നും 110 ഗ്രാം ​ക​ഞ്ചാ​വും ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി പൊ​തി​യാ​നു​പ​യോ​ഗി​ക്കു​ന്ന 50 ഓ​ളം പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യിൽ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത്. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും ഗോ​വ​യി​ല്‍ നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം കൊ​യി​ലാ​ണ്ടി എ​ത്തി​ച്ച് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്.

പ്ര​തി​യു​ടെ പേ​രി​ല്‍ നേ​ര​ത്തെ കൊ​യി​ലാ​ണ്ടി എ​ക്‌​സൈ​സി​ലും പോ​ലീ​സി​ലും കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​ശ​ര​ത്ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പ​രി​ശോ​ധ​ന​ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.