വാ​ഷ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു
Thursday, December 12, 2019 11:59 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി എ​ക്‌​സൈ​സ് റേഞ്ച് ത​ല​യാ​ട്-​കാ​ന്ത​ലാ​ട് ഭാ​ഗ​ത്ത് വ​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. കാ​ന്ത​ലാ​ട് തെ​ങ്ങി​ന്‍​കു​ന്ന് ഭാ​ഗ​ത്ത് വ​നാ​തി​ര്‍​ത്തി​യി​ല്‍ സൂ​ക്ഷി​ച്ച 530 ലി​റ്റ​ര്‍ വാ​ഷാ​ണ് ന​ശി​പ്പി​ച്ച​ത്. ക്രി​സ്തു​മ​സ് - പു​തു​വ​ത്സ​ര​ത്തി​ന് മു​ന്നേ​ടി​യാ​യി വ്യ​ജ വാ​റ്റ് ത​ട​യു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​കെ. അ​നി​ല്‍​കു​മാ​ര്‍, സി​ഇ​ഒ മാ​രാ​യ പ്ര​സാ​ദ്, വി​വേ​ക്, ശ്രീ​രാ​ജ്, പി.​ജെ.​മ​നോ​ജ്, ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.