കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധി​ച്ചു
Saturday, December 14, 2019 12:15 AM IST
തി​രു​വ​മ്പാ​ടി: വേ​ന​പ്പാ​റ ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നെ സ്കൂ​ളി​ൽ ക​യ​റി അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കെ​പി​എ​സ്ടി​എ മു​ക്കം ഉ​പ​ജി​ല്ലാ ക​മ്മി​റ്റി യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. വ​ള​രെ ആ​ത്മാ​ർ​ത്ഥ​മാ​യി സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​നാ​യി​രു​ന്ന അ​ധ്യാ​പ​ക​നു നേ​രെ​യാ​ണ് ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്.
ആ​ക്ര​മ​ണം ന​ട​ത്തി​യ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രി​ക​യും മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​എ​സ്ടി​എ മു​ക്കം ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ​ന്യൂ ജി​ല്ലാ ട്ര​ഷ​റ​ർ ഷാ​ജു പി.​കൃ​ഷ്ണ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് വി​ൽ​സ​ൺ ജോ​ർ​ജ്, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഷ​ണ്മു​ഖ​ൻ, സു​ധീ​ർ​കു​മാ​ർ, ബൈ​ജു എ​മ്മാ​നു​വ​ൽ, ഷെ​റീ​ന ബി ​ബി​ജു മാ​ത്യു, ഡോ​ൺ ജോ​സ്, മോ​ളി ജോ​സ​ഫ്, മേ​രി ഷൈ​ല, ജോ​യി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.