ഇം​ഹാ​ൻ​സി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണം: മ​ന്ത്രി
Sunday, December 15, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: ഇം​ഹാ​ൻ​സി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി കെ.​കെ ശൈ​ല​ജ പ​റ​ഞ്ഞു. മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൽ ഇം​ഹാ​ൻ​സി​ന്‍റെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇം​ഹാ​ൻ​സ് കോ​ഴി​ക്കോ​ടും അ​സോ​സി​യേ​ഷ​ൻ ,ഫോ​ർ സൊ​ല്യൂ​ഷ​ൻ ഫോ​ക്ക​സ്ഡ് പ്രാ​ക്ടി​സ​സ് ഇ​ന്ത്യ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ട്രെ​യി​നി​ങ് കോ​ൺ​ഫ​റ​ൻ​സ് ഇ​ൻ ബ്രീ​ഫ് സൈ​ക്കോ​തെ​റാ​പ്പി(​ഹ്ര​സ്വ മ​ന​ശാ​സ്ത്ര ചി​കി​ത്സ ) സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ. ​പ്ര​ദീ​പ്കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​അ​ലോ​ക് മാ​ത്തൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും ഇ​ന്ത്യ​യി​ലെ മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ രം​ഗ​ത്തെ പ​രി​മി​തി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം പ്രസംഗിച്ചു. ഇ​ന്ത്യ​യി​ൽ 10.6 ശ​ത​മാ​നം പേ​ർ​ക്ക് മാ​ന​സി​ക​രോ​ഗം ഉ​ണ്ട്.
ഇ​രു​പ​തി​ൽ ഒ​രാ​ൾ​ക്ക് എ​ന്ന തോ​തി​ൽ വി​ഷാ​ദ​രോ​ഗ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇം​ഹാ​ൻ​ഡ് ഡ​യ​റ​ക്ട​ർ ഡോ.​പി. കൃ​ഷ്ണ​കു​മാ​ർ ത​യാ​റാ​ക്കി​യ ‘ഇം​ഹാ​ൻ​സ് മോ​ഡ​ൽ​സ് ഇ​ൻ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഡെ​ലി​വ​റി’ എ​ന്ന പു​സ്ത​ക​വും ഇം​ഹാ​ൻ​സി​ന്‍റെ റി​ക്ക​വ​റി ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റ് ത​യാ​റാ​ക്കി​യ 2020-ലെ ​ക​ല​ണ്ട​റും ഡോ. ​അ​ലോ​ക് മാ​ത്തൂ​ർ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ആ​ർ രാ​ജേ​ന്ദ്ര​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.