അം​ബേ​ദ്ക​ർ സേ​വ​ശ്രീ നാ​ഷ​ണ​ൽ അ​വാ​ർ​ഡ് സ്വ​പ്ന ആ​ന്‍റ​ണി​ക്ക്
Sunday, December 15, 2019 12:27 AM IST
മാ​ന​ന്ത​വാ​ടി: ഭാ​ര​തീ​യ ദ​ളി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ല്ലാ​വ​ർ​ഷ​വും സ​മൂ​ഹ​ത്തി​ലെ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കു​ന്ന ഡോ. ​അം​ബേ​ദ്ക​ർ സേ​വ​ശ്രീ നാ​ഷ​ണ​ൽ അ​വാ​ർ​ഡ് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി സ്വ​പ്ന ആ​ന്‍റ​ണി​ക്ക് ല​ഭി​ച്ചു.
ന്യൂ​ഡ​ൽ​ഹി​യി​ലെ ബു​രാ​രി പ​ഞ്ച​ശീ​ലാ​ശ്ര​മ​ത്തി​ൽ ന​ട​ന്ന 35 -മ​ത് ഭാ​ര​തീ​യ ദ​ളി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സ​ത്യ​നാ​രാ​യ​ണ​ജി​ത്യ, ഭാ​ര​തീ​യ ദ​ളി​ത് അ​ക്കാ​ദ​മി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് സു​മ​നാ​ക്ഷ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.