റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​യാ​ള്‍ മ​രി​ച്ചു
Sunday, December 15, 2019 1:22 AM IST
വ​ട​ക​ര: റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ പ്ലാ​റ്റ്‌​ഫോ​മി​ല്‍ കു​ഴ​ഞ്ഞു വീ​ണ​യാ​ള്‍ മ​രി​ച്ചു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. 70 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​യാ​ള്‍ ഭി​ക്ഷ​ക്കാ​ര​നാ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ബ്രൗ​ണ്‍ നി​റ​ത്തി​ല്‍ വെ​ള്ള ക​ള്ളി​ക​ളു​ള്ള ഷ​ര്‍​ട്ടും ലു​ങ്കി​യു​മാ​ണ് വേ​ഷം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ഇ​യാ​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ല്‍ കു​ഴ​ഞ്ഞു വീ​ണ​ത്.

ഉ​ട​ന്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ട​ക​ര പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.