വ​ട​ക​ര ടൗ​ൺ സെന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ളി​നു കൊടിയേറി
Wednesday, January 15, 2020 12:28 AM IST
വ​ട​ക​ര: ടൗ​ൺ സെന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാളി​നു വി​കാ​രി ഫാ.സ​ജീ​വ് വ​ർ​ഗീ​സ് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് വി.​സെ​ബാ​സ്ത്യാ​ നോ​സി​ന്‍റെ ക​പ്പേ​ള​യി​ൽ കി​രീ​ട​വും മാ​ല​യും ചാ​ർ​ത്തി. റ​വ.​ഡോ.​ജെ​റോം ചി​ങ്ങം​ത്ത​റ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 18,19 തി​യ​തി​ക​ളി​ൽ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് മോ​ൺ.​ജെ​ൻ​സ​ൺ പുത്ത​ൻവീ​ട്ടി​ൽ, മോ​ൺ.​ആ​ന്‍റ​ണി പ​യ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ക​ണ്ണ് പ​രി​ശോ​ധ​ന​യും
ര​ക്ത ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​നവകുപ്പ് ദേ​ശീ​യ റോ​ഡ് സു​ര​ക്ഷ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ആ​ർ​ടി ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​ന ക​ണ്ണ് പ​രി​ശോ​ധ​ന​യും ര​ക്ത ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. 25 പേ​ർ ര​ക്തം ദാ​നം ചെ​യ്തു. 115 ഡ്രൈവ​ർ​മാ​ർ ക​ണ്ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. കോ​ഴി​ക്കോ​ട് ഡെ​പൂ​ട്ടി ക​മ്മീ​ഷ​ണ​ർ ടി.​വി. വി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ആ​ർ​ടി ഒ.​എം.​വി. സു​ഭാ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.