പൂ​ര്‍​ണ്ണ -ഉ​റൂ​ബ് നോ​വ​ല്‍ അ​വാ​ര്‍​ഡ്
Wednesday, January 15, 2020 11:44 PM IST
കോ​ഴി​ക്കോ​ട്: പൂ​ര്‍​ണ്ണ -ഉ​റൂ​ബ് നോ​വ​ല്‍ അ​വാ​ര്‍​ഡി​ന് റ​ഹ്മാ​ന്‍ കി​ട​ങ്ങ​യ​ത്തി​ന്‍റെ ''അ​ന്നി​രു​പ​ത്തൊ​ന്നി​ല് 'എ​ന്ന നോ​വ​ല്‍ അ​ര്‍​ഹ​മാ​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ചി​ച്ച ച​രി​ത്ര​നോ​വ​ലാ​ണി​ത്. 25000 രൂ​പ​യും ശി​ല്പ​വും പ്ര​ശം​സാ​പ​ത്ര​വു​മ​ട​ങ്ങു​ന്ന അ​വാ​ര്‍​ഡ് ഫെ​ബ്രു​വ​രി​യി​ല്‍ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ഉ​റൂ​ബ് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍. ഇ. ​ബാ​ല​കൃ​ഷ്ണ​ന്‍​മാ​രാ​ര്‍, എ​ന്‍. ഇ. ​മ​നോ​ഹ​ര്‍, ഡോ. ​ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഉ​പ​വാ​സ സ​മ​രം ഇ​ന്ന്

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യും ജെ​എ​ന്‍​യു​വി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി റി​ട്ടേ​ണീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്നു.
ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി , എം.​കെ രാ​ഘ​വ​ന്‍ എം​പി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന വൈ​സ്. പ്ര​സി​ഡ​ന്‍റ് ടി.​പി.​എ മ​ജീ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ സീ​തി, അ​ഷ്‌​റ​ഫ് അ​ത്തോ​ളി, ന​ജീ​ബ് തി​ക്കോ​ടി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.