മു​ക്കം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് കെ​ട്ടി​ട മാ​റ്റം: ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, January 15, 2020 11:46 PM IST
മു​ക്കം: മു​ക്കം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ട് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.
പ്ര​ധാ​ന​മാ​യും കെ​ട്ടി​ട ന​മ്പ​ർ, കു​ടി​വെ​ള്ളം, കോ​ള​ജി​ലേ​ക്കു​ള്ള വ​ഴി തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കു​ടി​വെ​ള്ള ല​ഭ്യ​ത​യു​ടെ പ്ര​യാ​സ​വു​മു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഭൂ​ഗ​ർ​ഭ ജ​ല​വ​കു​പ്പി​നോ​ട് കു​ഴ​ൽ കി​ണ​ർ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യേ​ക്കും.
കോ​ള​ജി​ലേ​ക്കു​ള്ള വ​ഴി നി​ല​വി​ൽ 3.60 മീ​റ്റ​റാ​ണ് ഉ​ള്ള​ത്. ഇ​ത് ഏ​ഴ് മീ​റ്റ​ർ ആ​ക്കു​ന്ന​തി​ന് ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും സം​ഘം അ​റി​യി​ച്ചു. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സം​ഘം ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും. തു​ട​ർ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഹി​മ, കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ജി തോ​മ​സ്, വാ​ർ​ഡ് മെം​ബ​ർ ലി​സി, സ​വാ​ദ് ഇ​ബ്രാ​ഹിം, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ ജ​യ​ൻ, ജ​ല​അ​ഥോ​റി​റ്റി അ​സി. എ​ൻ​ജി​നിയ​ർ സ​ത്യ​ൻ, ബ്ലോ​ക്ക് അ​സി. എ​ക്സി. എ​ൻ​ജി​നി​യ​ർ സി​ന്ധു, പ​ഞ്ചാ​യ​ത്ത്‌ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.