ലൈ​ഫ് പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്താ​യ​വ​ര്‍​ക്കും വീ​ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി
Friday, January 17, 2020 12:27 AM IST
കോ​ഴി​ക്കോ​ട്: ലൈ​ഫ് പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ പ്ര​കാ​രം ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്താ​യ അ​ര്‍​ഹ​ത​പ്പെ​ട്ട​ട​വ​ര്‍​ക്കും വീ​ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഏ​തൊ​രു പ​ദ്ധ​തി​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കേ​ണ്ടി വ​രും. എ​ന്നാ​ല്‍ പ​ല​കാ​ര​ണ​ങ്ങ​ളാ​ല്‍ മാ​ന​ദ​ണ്ഡം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രി​ലും അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍ ഉ​ണ്ടാ​കും. അ​ങ്ങ​നെ എ​ല്ലാ​വ​ര്‍​ക്കും പാ​ര്‍​പ്പി​ടം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ന്‍ മു​ഖേ​ന വീ​ട് ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ജി​ല്ലാ സം​ഗ​മം കോ​ഴി​ക്കോ​ട് ടാ​ഗോ​ര്‍ സെ​ന്‍റി​ന​റി ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ല്‍ ലൈ​ഫി​ന്‍റെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച 13394 ഭ​വ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി നി​ര്‍​വ്വ​ഹി​ച്ചു. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ര​ണ്ട് ല​ക്ഷം വീ​ടു​ക​ളു​ടെ നി​ര്‍​മ്മാ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​കു​ക.

ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​വ്വ​ഹി​ക്കാ​നി​രി​ക്കു​ക​യാ​ണ്. ലൈ​ഫി​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ മു​ട​ങ്ങി കി​ട​ന്നി​രു​ന്ന വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​വും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഭൂ​മി​യു​ള്ള ഭ​വ​ന ര​ഹി​ത​ര്‍​ക്കു​ള്ള ഭ​വ​ന നി​ര്‍​മ്മാ​ണ​വു​മാ​ണ് ന​ട​ന്ന​ത്.

സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളാ​ണ് മൂ​ന്നാം​ഘ​ട്ട പ​ദ്ധ​തി. ഇ​തി​നാ​യി 14 ജി​ല്ല​ക​ളി​ലാ​യി 56 ഫ​ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. 10 ജി​ല്ല​ക​ളി​ലെ ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍​ക്ക് ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ളാ​യ​താ​യും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

എ​ല്ലാ​വ​ര്‍​ക്കും വീ​ട് എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​റും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും മാ​ത്ര​മ​ല്ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ രം​ഗ​ത്തു വ​രു​ന്നു​ണ്ട്. സം​യു​ക്ത സം​രം​ഭ​മാ​യും ഭ​വ​ന പ​ദ്ധ​തി​ക​ള്‍ വ​രു​ന്നു​ണ്ട്.

പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട 4000 പേ​ര്‍​ക്കാ​ണ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ള്‍ പാ​ര്‍​പ്പി​ട​ങ്ങ​ളൊ​രു​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ന്‍ സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട പ​ദ്ധ​തി പ്ര​കാ​രം സ്വ​ന്ത​മാ​യി വീ​ടു ല​ഭി​ച്ച ഗു​ണ​ഭോ​ക്ത​ക്ക​ളു​ടെ സ​ന്തോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​തി​നും മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ച​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ എ. ​പ്ര​ദീ​പ്കു​മാ​ര്‍, ഇ.​കെ. വി​ജ​യ​ന്‍, വി.​കെ.​സി. മ​മ്മ​ദ് കോ​യ, ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന മു​ണ്ടേ​ങ്ങാ​ട്ട്, കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബാ​ബു​രാ​ജ്, രാ​ധാ​കൃ​ഷ്ണ​ന്‍, വ​ട​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​ശ്രീ​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യോ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്ന​മ്മ ജോ​ര്‍​ജ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​വി. ബാ​ല​ന്‍, സി. ​സ​ത്യ​ച​ന്ദ്ര​ന്‍, പി.​വി. ന​വീ​ന്ദ്ര​ന്‍, പി.​എ.​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ നി​ബു ടി. ​കു​ര്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.