റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണമെന്ന്
Friday, January 17, 2020 12:30 AM IST
കൂ​രാ​ച്ചു​ണ്ട്: കെ​എ​സ്ഇ​ബി​യു​ടെ ക​ക്ക​യ​ത്തെ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​വർ​ഹൗ​സ് നി​ർ​മാ​ണാ​വ​ശ്യാ​ർ​ത്ഥം ക​ക്ക​യം - ഡാം​സൈ​റ്റ് പി​ഡ​ബ്ല്യൂ​ഡി റോ​ഡ്, ക​ക്ക​യം -കെ​എ​സ്ഇ​ബി കോ​ള​നി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞും റോ​ഡി​ന്‍റെ ഈ ​ഭാ​ഗം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​നെ​തി​രെ​യാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്.
ക​ക്ക​യം ഡാം​സൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദി​വ​സേ​ന​യെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കൂ​ടാ​തെ ക​ക്ക​യം - കെ​എ​സ്ഇ​ബി കോ​ള​നി റോ​ഡ് ടാ​റിം​ഗ് ത​ക​ർ​ന്ന​തി​ലൂ​ടെ ക​ക്ക​യം പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, പോ​സ്റ്റ് ഓ​ഫീ​സ്, ജി​എ​ൽ​പി സ്കൂ​ൾ, കൂ​ടാ​തെ നി​ര​വ​ധി പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രും യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ ടാ​റിം​ഗ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. നി​ര​വ​ധി​ത​വ​ണ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.
അ​ടി​യ​ന്ത​ര​മാ​യി ര​ണ്ടു റോ​ഡു​ക​ളു​ടേ​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെം​മ്പ​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന ആ​വ​ശ്യ​പ്പെ​ട്ടു.