സ്നേഹഭവനത്തിന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Friday, January 17, 2020 12:30 AM IST
തി​രു​വ​മ്പാ​ടി: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ക​ർ​മ്മം തി​രു​വ​മ്പാ​ടി എം​എ​ൽ​എ ജോ​ർ​ജ്ജ് എം. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു.
മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട 10-ാം വാ​ർ​ഡ് പ​ന​ക്ക​ച്ചാ​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ ക​മ​ല​മ്മ​ക്കാ​ണ് നാ​ല് ല​ക്ഷം രൂ​പ ചെ​ല​വി​ൽ കു​ടും​ബ​ശ്രീ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ 2000 ത്തോ​ളം കു​ടും​ബ​ശ്രീ​യം​ഗ​ങ്ങ​ൾ 200 രൂ​പ വീ​തം സം​ഭാ​വ​ന ചെ​യ്താ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യി മാ​റി​യ ച​ട​ങ്ങി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​മ്പ​ർ ജി​മ്മി ജോ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​മ്പ​ർ​മാ​രാ​യ ജെ​സി പാ​ണ്ടം പ​ട​ത്തി​ൽ, ജി​ജി ക​ട്ട​ക്ക​യം, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ഗി​രീ​ശ​ൻ, ബ്ലോ​ക്ക് കോ-​ഓ​ഡി​നേ​റ്റ​ർ അ​ജ​യ് ഘോ​ഷ്, കൂ​ട​ര​ഞ്ഞി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ്, പി.​എ​ൻ. ത​ങ്ക​പ്പ​ൻ മാ​സ്റ്റ​ർ, വി.​എം. മാ​ത്യു, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി പി.​എ​സ്. അ​ജി​ത്, ഓ​മ​ശേ​രി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ത​ങ്ക​മ​ണി, സോ​ളി ജെ​യ്സ​ൻ, ടി​ന്‍റു സു​നീ​ഷ്, സു​മ​തി രാ​ജ​ൻ, റോ​സ​മ്മ അ​ഗ​സ്റ്റ്യ​ൻ, ജം​ഷീ​ന, ഷി​ന്‍റോ, ആ​ദ​ർ​ശ്, സോ​ജ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.