മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ചെ​ങ്ങോ​ടു​മ​ല സ​ന്ദ​ർ​ശി​ച്ചു
Saturday, January 18, 2020 1:01 AM IST
പേ​രാ​മ്പ്ര: ക​രി​ങ്ക​ൽ ഖ​ന​ന ഭീ​ഷ​ണി നേ​രി​ടു​ന്ന ചെ​ങ്ങോ​ടു​മ​ല​യി​ൽ ഖ​ന​ന​മു​പേ​ക്ഷി​ച്ച് കൃ​ഷി വ്യാ​പി​പ്പി​ച്ചു കൂ​ടെ​യെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ക​മ്പ​നി അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ചു. ര​ണ്ട് വ​ർ​ഷ​മാ​യി ഖ​ന​ന​ത്തി​നെ​തി​രെ സ​മ​രം ന​ട​ക്കു​ന്ന ചെ​ങ്ങോ​ടു​മ​ല​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്ക​വെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ​ത്. ക​മ്പ​നി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള 100 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് 2000 തെ​ങ്ങു​ക​ളു​ണ്ടെ​ന്നും ഇ​തി​ൽ നി​ന്ന് പ്ര​തി​വ​ർ​ഷം 200000 തോ​ളം തേ​ങ്ങ ല​ഭി​ക്കു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു.

ക്വാ​റി ക​മ്പ​നി കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ത്തും ചെ​ങ്ങോ​ടു​മ​ല​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളെ കു​റി​ച്ചും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ല​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ കെ. ​ഹ​മീ​ദ്, സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ചീ​നി​ക്ക​ൽ സു​രേ​ഷ് എ​ന്നി​വ​ർ മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. പാ​റ പൊ​ട്ടി​ക്കു​മ്പോ​ൾ എ​ടു​ത്തു മാ​റ്റേ​ണ്ട മ​ണ്ണി​ന്‍റെ അ​ള​വും മ​ന്ത്രി ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. സ​മ​ര​പ​ന്ത​ലും സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.

മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നമ​റി​ഞ്ഞ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ക്വാ​റി വേ​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ന​ല്ല താ​ൻ വ​ന്ന​തെ​ന്നും മ​റി​ച്ച് സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യെ​ന്ന നി​ല​ക്ക് വ​സ്തു​ത നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നാ​ണെ​ന്നും മ​ന്ത്രി സ​മ​ര​ക്കാ​രോ​ട് പ​റ​ഞ്ഞു.

ക്വാ​റി വ​ന്നാ​ലു​ണ്ടാ​വു​ന്ന ദു​രി​തം നാ​ട്ടു​കാ​ർ വി​വ​രി​ച്ച​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് നി​രാ​ശ​പ്പെ​ടേ​ണ്ടി വ​രി​ല്ലെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​ൻ, സി​പി​എം. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​ഷാ​ജു, സി.​എ​ച്ച്. സു​രേ​ഷ്, ഏ​രി​യാ ക​മ്മി​റ്റി അം​ഗം പി.​കെ. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ മ​ന്ത്രി​യു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ മേ​പ്പാ​ടി ശ്രീ​നി​വാ​സ​ൻ, കൊ​ള​ക്ക​ണ്ടി ബി​ജു, എ​ര​ഞ്ഞോ​ളി ബാ​ല​ൻ നാ​യ​ർ, പി.​കെ. ബാ​ല​ൻ, ടി.​കെ. ബാ​ല​ൻ മൂ​ലാ​ട്, ടി.​എം. കു​മാ​ര​ൻ എ​ന്നി​വ​ർ മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.