എം.​വി. ആ​റി​ന്‍റെ പേ​ര് അ​ന്വ​ർ​ത്ഥ​മാ​ക്കി​യ​ത് കാ​ൻ​സ​ർ സെ​ന്‍റ​ർ: മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
Monday, January 20, 2020 12:28 AM IST
കോ​ഴി​ക്കോ​ട്: കാ​ൻ​സ​ർ രോ​ഗ ഗ​വേ​ഷ​ണ​രം​ഗ​ത്ത് എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ഉ​ണ്ടെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ സേ​വ​ന​വും പ്ര​തി​ബ​ദ്ധ​ത​യും ജ​ന​ങ്ങ​ൾ നോ​ക്കി കാ​ണു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എം.​വി. രാ​ഘ​വ​ന്‍റെ പേ​ര് അ​ന്വ​ർ​ഥ​മാ​ക്കി​യ​ത് എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റും സി.​എ​ൻ. വി​ജ​യ​കൃ​ഷ്ണ​നു​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു ‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​ണ് 2017 ജ​നു​വ​രി 17ന് ​എ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കാ​ൻ​സ​ർ സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സി‌.​എ​ൻ. വി​ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. 13 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ചി​കി​ത്സ​യ്ക്കാ​യി രോ​ഗി​ക​ൾ എ​ത്തു​ന്നു​ണ്ട്.
മി​ക​ച്ച നി​ല​വാ​ര​മു​ള്ള ചി​കി​ത്സ കു​റ​ഞ്ഞ ചി​ല​വി​ൽ ന​ൽ​കാ​നു​ള്ള കൂ​ടു​ത​ൽ ശ്ര​മ​ങ്ങ​ൾ ഇ​നി​യും ഉ​ണ്ടാ​കു​മെ​ന്നും ജീ​വ​ന​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ന​ൽ​കു​ന്ന ക​രു​ത്താ​ണ് ആ​ശു​പ​ത്രി​യെ വ​ള​ർ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡി​എ​ൻ​ബി /അ​ക്കാ​ഡ​മി​ക്സ് ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. ടി. ​സി​ദ്ദി​ഖ്, ലെ​ഫ്റ്റ് കേ​ണ​ൽ ഡോ​ക്ട​ർ ജ​യ്കി​ഷ​ൻ, ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ബീ​ന, ഡോ. ​ദി​നേ​ശ് മാ​ക്കു​നി, എ​ൻ.​സി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു.