ശാ​പ​മോ​ക്ഷം തേടി മ​ല​യോ​ര റോ​ഡു​ക​ൾ
Wednesday, January 22, 2020 12:01 AM IST
കൂ​ട​ര​ഞ്ഞി: ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ മ​ല​യോ​ര​മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി​സ്വീ​ക​രി​ക്കണ​മെ​ന്ന് നാ​ട്ടു​കാ​ർ. ക​രിം​കു​റ്റി - പൂ​വാ​റ​ൻ തോ​ട്, കൂ​മ്പാ​റ- ക​ക്കാ​ടം​പൊ​യി​ൽ, കൂ​ട​ര​ഞ്ഞി- മ​ര​ഞ്ചാ​ട്ടി റോ​ഡു​ക​ൾ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. കൂ​മ്പാ​റ ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ൽ അ​ന​ക്ക​ല്ലും​പാ​റ മു​ത​ൽ താ​ഴെ ക​ക്കാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്നു​ണ്ട​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്തി മ​ന്ദ​ഗ​തി​യി​ലാ​ണ്. കൂ​മ്പാ​റ മു​ത​ൽ ആ​ന​ക്ക​ല്ലും​പാ​റ വ​രെ​യു​ള്ള ഭാ​ഗം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണാ​ങ്കി​ലും ഈ ​ഭാ​ഗം മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

മ​ല​യോ​ര ഹൈ​വേ​യു​ടെ ടെ​ൻഡർ ര​ണ്ട് ത​വ​ണ ന​ട​ത്തി​യെ​ങ്കി​ലും പ്ര​വ​ർ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. കൂ​ട​ര​ഞ്ഞി മ​രഞ്ചാ​ട്ടി റോ​ഡി​ലെ കു​ഴി​യ​ട​യ്ക്കാ​ൻ പ​ണം അ​നു​വ​ദി​ച്ച് ടെ​ൻഡർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ന​ഷ്ട​മാ​ണ് എ​ന്ന് ചൂ​ണ്ടി​കാ​ട്ടി ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി​ല്ല. കൂ​ട​ര​ഞ്ഞി- പൂ​വാ​റ​ൻ തോ​ട് റോ​ഡ് ആ​രം​ഭി​ക്കു​ന്ന ക​രിം​കു​റ്റി മു​ത​ൽ പൂ​വാ​റ​ൻ തോ​ട് വ​രെ​യു​ള്ള എ​ട്ട് കി​ലോ​മീ​റ്റ​ർ റോ​ഡും പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കൂ​ട​ര​ഞ്ഞി പൂ​വാ​റം​തോ​ട് റോ​ഡി​ൽ ഉ​റു​മി ഭാ​ഗ​ത്ത്‌ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം പി​ക്ക​പ്പ് വാ​ൻ അ​പ​ക​ട​ത്തി​ൽപ്പെട്ടു. ചു​രം ഭാ​ഗ​മാ​യ ഉ​റു​മി പ്ര​ദേ​ശ​ത്ത് രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ൾ പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്ക​ണ​മ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ന്ധ​ലം ക​മ്മി​റ്റി ആ​വി​ശ്വ​പ്പെ​ട്ടു. അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് 24 ന് ​തി​രു​വ​മ്പാ​ടി സെ​ക്ഷ​ൻ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് മ​ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ൽ​പ്പൂ​ർ പ​റ​ഞ്ഞു.