റോ​ഡ​രി​കി​ലു​ള്ള കെ​ട്ടി​ട ഭാ​ഗം നാ​ട്ടു​കാ​ര്‍ പൊ​ളി​ച്ചു മാ​റ്റി
Friday, January 24, 2020 12:19 AM IST
താ​മ​ര​ശേ​രി: ചു​ങ്കം ജ​ംഗ്ഷ​നി​ലെ റോ​ഡ​രി​കി​ലു​ള്ള കെ​ട്ടി​ട ഭാ​ഗം നാ​ട്ടു​കാ​ര്‍ വ്യാ​ഴാ​ഴ്ച്ച പു​ല​ര്‍​ച്ചെ പൊ​ളി​ച്ചു മാ​റ്റി .ഓ​മ​ശേ​രി, മു​ക്കം ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സമാ​യി നി​ന്ന കെ​ട്ടി​ട ഭാ​ഗ​ങ്ങ​ളാ​ണ് നാ​ട്ടു​കാ​ര്‍ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. നേ​ര​ത്തെ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​ക​ത​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ ഉ​ദ്യോ​സ്ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ്വ ക​ക്ഷി​യോ​ഗ​ത്തി​ല്‍ സ്ഥ​ലം വി​ട്ടു ന​ല്‍​കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കാ​ല​പ്പ​ഴ​ക്കം വ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​തെ ഒ​റ്റ​മു​റി നി​ര്‍​മ്മി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യ​തി​ല്‍ വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി പോ​യ​തോ​ടെ കെ​ട്ടി​ടം പൊ​ളി​ക്കാ​നും അ​ന​ധി​കൃ​ത നി​ര്‍​മാ​ണം നി​ര്‍​ത്തി​വെ​ക്കാ​നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ താ​ത്കാ​ലി​ക നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഈ ​സ്ഥ​ത്ത് അ​വ​ശേ​ഷി​ച്ച കെ​ട്ടി​ഭാ​ഗ​മാ​ണ് നാ​ട്ടു​കാ​ര്‍ പൊ​ളി​ച്ച​ത്.