ട്രാ​ഫി​ക് മി​റ​റും സൂ​ച​നാ ബോ​ർ​ഡും ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 24, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: സി​വി​ൽ​സ്റ്റേ​ഷ​ൻ-​കോ​ട്ടൂ​ളി റോ​ഡി​ലെ ബ്ര​ദ​റ​ൺ അ​സം​ബ്ളി ച​ർ​ച്ചി​ന​ടു​ത്ത അ​പ​ക​ട​വ​ള​വി​ൽ സ്ഥാ​പി​ച്ച ട്രാ​ഫി​ക് മി​റ​റും, പോ​ലീ​സ് സൂ​ച​നാ ബോ​ർ​ഡും ട്രാ​ഫി​ക് അ​സി. ക​മീ​ഷ​ണ​ർ പി.​കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പ​ക​ടം ഇ​ല്ലാ​താ​ക്കു​ന്ന​ത​ട​ക്കം ജ​നോ​പ​കാ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി​വി​ൽ​റെ​റ്റ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത് ശ്ളാ​ഘ​നീ​യ​മാ​ണെ​ന്ന് അ​സി.​ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.​സി​വി​ൽ​റെ​റ്റ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് പ​രി​സ​ര​വാ​സി​ക​ൾ ചേ​ർ​ന്ന് ഇ​തി​നു​ള്ള തു​ക സ​മാ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​പി.​അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ കെ.​പി.​അ​ബ്ദു​ൽ ഹ​മീ​ദ്, കെ.​പ്രേം​ഗി​രി, പി.​കെ.​ജ​മാ​ൽ, നി​ഖി​ൽ ബെ​ൻ ചാ​ക്കോ, റോ​സ് മേ​രി മി​ഥു​ൻ, ഷാ​നി​ദ ജ​ലീ​ൽ, ജ​മീ​ല ഹ​മീ​ദ്, റ​സി​യ കാ​ദി​രി, റ​സി​യ ജ​മാ​ൽ, വി.​പി.​സു​ഹ​റ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു.