സി​ലി​യു​ടെ മ​ര​ണത്തിനു കാരണം സ​യ​നൈ​ഡെന്ന് സ്ഥി​രീ​ക​രി​ച്ചു
Sunday, January 26, 2020 12:41 AM IST
വ​ട​ക​ര: കൂ​ട​ത്താ​യി കൊ​ല​പാ​ത കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​ന്‍റെ ആ​ദ്യ​ഭാ​ര്യ സി​ലി​യു​ടെ മ​ര​ണം സ​യ​നൈ​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യി റൂ​റ​ല്‍ എ​സ്പി കെ.​ജി.​സൈ​മ​ണ്‍‌.

ഇ​തു സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​താ​യി എ​സ്പി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​ത് കൂ​ട​ത്താ​യി കേ​സു​ക​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​യ​നൈ​ഡി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ കേ​സി​നു തി​രി​ച്ച​ടി​യാ​വു​മെ​ന്നു പോ​ലും സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ നി​ഗ​മ​നം ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഈ ​തെ​ളി​വ്.