വീ​ണ്ടും സം​ഘ​ർ​ഷം! റോ​ഡ് കെ​ട്ടി​യ​ട​ച്ച​ത് ഒ​ഴി​പ്പി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ മൂ​ന്നാം ത​വ​ണ​യും ത​ട​ഞ്ഞു
Sunday, January 26, 2020 12:42 AM IST
മു​ക്കം: കാ​ര​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​മാ​ര നെ​ല്ലൂ​ർ ത​ട​പ​റ​മ്പ് എ​സ്‌സി കോ​ള​നി റോ​ഡി​ലെ മ​തി​ൽ കെ​ട്ടി​യ​ത് ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും സം​ഘ​ർ​ഷം. ഇ​ന്ന​ലെ പ​ക​ൽ 12 ഓ​ടെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഭ​ര​ണ സ​മി​തി തീ​രു​മാ​ന​പ്ര​കാ​രം മു​ക്കം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​തി​ൽ പൊ​ളി​ക്കാ​നാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ കോ​ള​നി​യി​ലെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ത് ത​ട​ഞ്ഞു.​ഇ​തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പോ​ലീ​സ് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും നാല് പോ​ലീ​സു​കാ​ർ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പോ​ലി​സ് പ്ര​തി​ഷേ​ധ​ക്കാ​രെ മാ​റ്റാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ സെ​ക്ര​ട്ട​റി​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പോ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ന്‍റെ മ​തി​ൽ കെ​ട്ടി​യ​ട​ച്ച​ത് പൊ​ളി​ക്കാ​നെ​ത്തി​യ​ത് ത​ട​ഞ്ഞ​പ്പോ​ൾ പോ​ലീ​സ് പ​ഞ്ചാ​യ​ത്തി​നെ സ​ഹാ​യി​ച്ചി​ല്ല​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. റോ​ഡ് പ​ഞ്ചാ​യ​ത്തി​ന്‍റെയ​ല്ലെന്നും നാ​ട്ടു​കാ​ർ സ്ഥ​ലം വി​ട്ട് ന​ൽ​കി നി​ർ​മി​ച്ച​താ​ണ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

​ പ്ര​ദേ​ശ​വാ​സി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ല്ലാ​ത്ത ചി​ല​ർ പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി​യ​തി​നെ​തി​രെ​ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ മ​റി​യി​ച്ചു. വെ​റും 10 മീ​റ്റ​ർ മാ​റി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ സ്ഥ​ലം ഉ​ണ്ട​ന്നി​രി​ക്കേ ത​ങ്ങ​ളു​ടെ സ്ഥ​ല​ത്ത് കൂ​ടി ത​ന്നെ റോ​ഡ് വേ​ണ​മെ​ന്ന് വാ​ശി പി​ടി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. 30 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ത​ട​പ്പ​റ​മ്പ് കോ​ള​നി​ക്കാ​ർ​ക്ക് 2000 ത്തി​ലാ​ണ് സ്ഥ​ല​ത്തി​ന് പ​ട്ട​യം ല​ഭി​ച്ച​ത്. ഈ ​സ​മ​യ​ത്ത് ഇ​വി​ടേ​ക്ക് ഒ​രു ന​ട​വ​ഴി​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ നാ​ട്ടു​കാ​ർ സ്ഥ​ലം വി​ട്ടു ന​ൽ​കി റോ​ഡ് വീ​തി കൂ​ട്ടു​ക​യും 2 വ​ർ​ഷം മു​ൻ​പ് പ​ഞ്ചാ​യ​ത്ത് റോ​ഡ് ടാ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.