അ​ച്ഛ​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ആ​റു വ​യ​സു​കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Monday, January 27, 2020 10:42 PM IST
മു​ക്കം: അ​ച്ഛ​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ആ​റു വ​യ​സു​കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. താ​മ​ര​ശേ​രി കാ​രാ​ടി ക​ണ്ണ​ൻ കു​ന്നു​മ്മ​ൽ താ​മ​സി​ക്കും അ​നൂ​പ് ലാ​ലി​ന്‍റെ മ​ക​ൻ കൃ​ഷ്ണ കെ ​ലാ​ൽ ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നൂ​പ് ലാ​ലി​നെ മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടെ മു​ക്കം മ​ണാ​ശേ​രി​യി​ലെ സ​ർ​വീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. മു​ക്കം ഭാ​ഗ​ത്തു നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​ർ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​നൂ​പ് ലാ​ലി​ന്‍റെ അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ള​ള​ൻ​തോ​ടി​ലേ​ക്ക് പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

താ​മ​ര​ശേ​രി ജി.​യു.​പി സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു കൃ​ഷ്ണ കെ ​ലാ​ൽ. സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹം അ​മ്മ അ​ഖി​ല​യു​ടെ ബാ​ലു​ശേ​രി​യി​ലെ വീ​ട്ടി​ൽ സം​സ്ക​രി​ച്ചു. താ​മ​ര​ശേ​രി​യി​ലെ ഇ​ല​ക്ട്രോ​ണി​ക് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പ​രി​ക്കേ​റ്റ അ​നൂ​പ് ലാ​ൽ. അ​മ്മ: അ​ഖി​ല. സ​ഹോ​ദ​രി അ​ന​ർ​ഘ.