സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സോ​ണ​ല്‍ സെ​ല​ക്ഷ​ന്‍ ചൊ​വ്വാ​ഴ്ച
Tuesday, January 28, 2020 12:17 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സ്‌​കൂ​ള്‍, പ്ല​സ് വ​ണ്‍,കോ​ള​ജ് സ്പോ​ര്‍​ട്സ് അ​ക്കാ​ദ​മി എ​ലൈ​റ്റ്, ഓ​പ​റേ​ഷ​ന്‍ ഒ​ളി​മ്പ്യ സ്‌​കീം തുടങ്ങിയവയ്ക്കുള്ള സോണ​ല്‍ സെ​ല​ക്ഷ​ന്‍ ഇ​ന്ന് കോ​ഴി​ക്കോ​ട് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.
അ​ത്‌ലറ്റി​ക്സ്, ഫു​ട്ബോ​ള്‍, വോ​ളി​ബോ​ള്‍, ബാ​സ്‌​ക്ക​റ്റ്ബോ​ള്‍, സ്വി​മ്മിം​ഗ്, ബോ​ക്സി​ംഗ്്, ജൂ​ഡോ, ഫെ​ന്‍​സിം​ഗ്, ആ​ര്‍​ച്ച​റി, റ​സ്ലിം​ഗ്, ത​യ്ക്വാ​ണ്‍​ഡോ, സൈ​ക്ലിം​ഗ്, നെ​റ്റ്ബോ​ള്‍, ഹോ​ക്കി, ക​ബ​ഡി, ഹാ​ൻഡ്ബോ​ള്‍ , ഖോ-​ഖോ, വെ​യ്റ്റ്‌ലിഫ്റ്റം​ഗ്, സോ​ഫ്റ്റ് ബോ​ള്‍ (കോ​ള​ജ് മാ​ത്രം) എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഫോ​ണ്‍: 0495 2722593.