കൂ​ട​ത്താ​യ്: ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി നാ​ളെ
Sunday, February 16, 2020 12:08 AM IST
കോ​ഴി​ക്കോ​ട്‌: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തി​ങ്ക​ളാ​ഴ്‌​ച വി​ധി പ​റ​യും. ഭ​ർ​ത്താ​വ് റോ​യി​യെ വ​ധി​ച്ച കേ​സി​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർജി​യി​ലാ​യി​രു​ന്നു ശ​നി​യാ​ഴ്‌​ച വാ​ദം.

റോ​യ്‌,മ​ഞ്ചാ​ടി​യി​ൽമാ​ത്യു,ആ​ൽ​ഫൈ​ൻ, സി​ലി കേ​സു​ക​ളി​ൽ എം.​എ​സ്‌.​മാ​ത്യു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി പ​രി​ഗ​ണി​ച്ചു. സി​ലി കേ​സി​ൽ ജോ​ളി ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ 22ന്‌ ​വാ​ദം കേ​ൾ​ക്കും.