നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യാ​പ​ഠ​ന​വും പ്ര​ദ​ർ​ശ​ന​വും; ലി​റ്റി​ൽ കൈ​റ്റ് ക്യാ​ന്പ് സ​മാ​പി​ച്ചു
Monday, February 17, 2020 12:48 AM IST
കാ​ളി​കാ​വ് : റോ​ബോ​ട്ടി​ക്സ്, ഹോം ​ഓ​ട്ടോ​മേ​ഷ​ൻ, ത്രി​ഡി ക്യാ​ര​ക്ട​ർ മോ​ഡ​ലിം​ഗ് തു​ട​ങ്ങി​യ​വ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്താന്‌ കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ (കൈ​റ്റ്) സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ക്യാ​ന്പ് സ​മാ​പി​ച്ചു.
സ​ബ് ജി​ല്ലാ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത 5538 പേ​രി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത നൂ​റു പേ​ർ​ക്കാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ര​ണ്ട് ദി​വ​സ​മാ​യി ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ല​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ക്യാ​ന്പ്. ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് സ​ങ്കേ​തം ഉ​പ​യോ​ഗി​ച്ചാ​ണ് ഹോം ​ഓ​ട്ടോ​മേ​ഷ​ൻ, സ്വ​ത​ന്ത്ര ത്രി​ഡി ഗ്രാ​ഫി​ക്സ് സോ​ഫ്റ്റ്‌വെയ​റാ​യ ബ്ലെ​ൻ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ത്രി​ഡി കാ​ര​ക്ട​ർ മോ​ഡ​ലിം​ഗ്, ത്രി​ഡി അ​നി​മേ​ഷ​ൻ എ​ന്നിവ ന​ട​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ് സം​വി​ധാ​ന​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ച്ച് ശ​ബ്ദ ത​രം​ഗ​ങ്ങ​ൾ വ​ഴി ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തു.
ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ളും റോ​ബോ​ട്ടി​ക്സ് സി​സ്റ്റ​വും ഉ​പ​യോ​ഗി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ വ​രെ നി​യ​ന്ത്രി​ക്കാ​നാ​കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ, അ​നി​മേ​ഷ​ൻ വി​ഭാ​ഗം പ​രി​ശീ​ല​ന വി​ദ്യാ​ർ​ഥി​ക​ൾ വീ​ട് നി​ർ​മാ​ണ ഘ​ട്ടം മു​ത​ൽ വീ​ടി​ന​ക​ത്തെ ഭം​ഗി​കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​യും ജീ​വ​നി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ​ക്കു ജീ​വ​ൻ ന​ൽ​കു​ന്ന പ്ര​രി​ശീ​ല​ന​വും ന​ട​ത്തി. ഇവ ര​ക്ഷി​താ​ക്ക​ളു​ടെ മു​ന്പാ​കെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.
ലി​റ്റി​ൽ കൈ​റ്റ്സ് ജി​ല്ലാ കോ- ​ഒ​ാർ​ഡി​നേ​റ്റ​ർ ടി.​കെ അ​ബ്ദു​ൾ റ​ഷീ​ദ്, മു​ഖ്യ​പ​രി​ശീ​ല​ക​രാ​യ ഒ.​എം അ​സൈ​നാ​ർ, പ്ര​ദീ​പ് മാ​ട്ട​റ, പി. ​അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​രാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.