സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം ക്വാ​റി മാ​ഫി​യ​യ്ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്നു: കെ.​എം. ഷാ​ജ​ഹാ​ൻ
Monday, February 17, 2020 11:49 PM IST
പേ​രാ​മ്പ്ര: സം​സ്ഥാ​ന സ​ർ​ക്കാ​ർ ക്വാ​റി മാ​ഫി​യ​യ്ക്ക് എ​ല്ലാ ഒ​ത്താ​ശ​യും ചെ​യ്തു കൊ​ടു​ക്കു​ക​യാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ഷാ​ജ​ഹാ​ൻ. ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​നെ​തി​രെ കൂ​ട്ടാ​ലി​ട​യി​ൽ ന​ട​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നേ​ര​ത്തെ വീ​ടു​ക​ളി​ൽ​നി​ന്ന് 100 മീ​റ്റ​ർ അ​പ്പു​റ​ത്താ​ണ് പാ​റ​മ​ട​ക​ൾ തു​ട​ങ്ങാ​വൂ എ​ന്ന പ​രി​ധി 50 മീ​റ്റ​റാ​യി കു​റ​ച്ചു. വ​ന്യ ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ നി​ന്ന് 10 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ക്വാ​റി പ​റ്റി​ല്ലെ​ന്ന​ത് ഒ​രു കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ചു.
ചെ​ങ്ങോ​ടു​മ​ല​യി​ൽ കു​ടി​വെ​ള്ള ടാ​ങ്ക് നി​ർ​മി​ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വി​നെ​തിരേ നി​ല​പാ​ടെ​ടു​ത്ത സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഭ​ര​ണ​ഘ​ട​ന​യ​റി​യി​ല്ലെ​ന്ന് ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ തെ​റ്റാ​യ റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​യെ​ണ്ണേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തെ മു​ക്കു​ന്നി​മ​ല​യി​ലു​ൾ​പ്പെ​ടെ ചെ​ങ്ങോ​ടു​മ​ല​യി​ലെ ക്വാ​റി ക​മ്പ​നി നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്. ഭ​ര​ണ​കൂ​ട​വും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട ആ​ളു​ക​ളും ക്വാ​റി​കാ​ർ​ക്ക് വേ​ണ്ടി നി​യ​മ​വി​ര​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.