അ​മേ​രി​ക്ക​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച് സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Monday, February 17, 2020 11:50 PM IST
മു​ക്കം: മ​ണാ​ശേ​രി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കി​പ്പോ​ൾ അ​ങ്ങ് അ​മേ​രി​ക്ക​യി​ലും ച​ങ്ങാ​തി​മാ​രു​ണ്ട്. അ​വ​ർ ഇ​ട​യ്ക്കി​ടെ അ​വ​രു​മാ​യി സം​സാ​രി​ക്കാ​റു​മു​ണ്ട്. അ​ൽ​ഭു​ത​പ്പെ​ടേ​ണ്ട മ​ണാ​ശേ​രി ഗ​വ. യു​പി സ്കൂ​ൾ ന​ട​പ്പി​ലാ​ക്കി​യ വ​ൺ​വേ​ൾ​ഡ് പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ൾ അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ ഒ​രു സം​സ്ഥാ​ന​മാ​യ ടെ​ക്സ​സി​ലെ വ്യ​ക്തി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​ത്. പൂ​ർ​വ വി​ദ്യാ​ർ​ഥി​യും അ​മേ​രി​ക്ക​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ മ​ണാ​ശേരി​യി​ലെ ജ​യ​ന്തും സ്കൂ​ളും ഒ​രു​മി​ച്ച് ആ​ലോ​ചി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ പ്രാ​വീ​ണ്യം കൂ​ട്ടു​ക, സാം​സ്കാ​രി​ക ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം, ഇം​ഗ്ലീ​ഷ് ഭാ​ഷ​യോ​ടു​ള്ള താ​ത്പ​ര്യം ഇ​ത് വ​ഴി വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്ന​തും ഈ ​പ​ദ്ധ​തി​യു​ടെ വി​ജ​യ​മാ​ണ്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​രു​ന്ന പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് " വ​ൺ​വേ​ൾ​ഡ് " എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത ഈ ​പ​ദ്ധ​തി. സം​സ്കാ​രം, ഭാ​ഷ, ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ, പ്ര​ധാ​ന വ്യ​ക്തി​ക​ൾ, തു​ട​ങ്ങി പ​ല വി​ഷ​യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കു​ട്ടി​ക​ൾ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ച​ത്. ഓ​രോ ത​വ​ണ​യും പ​ര​സ്പ​രം വി​ഷ​യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക​യും അ​ത് കൈ​മാ​റു​ക​യും ചെ​യ്യും. ര​ണ്ടാ​മ​ത്തെ കോ​ൺ​ഫ​റ​ൻ​സാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.
മ​ണാ​ശേ​രി ഗ​വ. യു​പി സ്കൂ​ളും എ​സ് സി​ഇ​ആ​ർ​ടി​യും സം​യു​ക്‌​ത​മാ​യി ന​ട​ത്തു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നു​നു മാ​ത്ര​മാ​ണ് " വ​ൺ​വേ​ൾ​ഡ് ". ഇ​തി​ന് പു​റ​മെ അ​ധ്യാ​പ​ക പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി​യാ​യ "ഉ​യ​രെ", ത​ന​ത് പ​ദ്ധ​തി​യാ​യ "സ​മ​ഗ്രം", വാ​യ​ന​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും സാ​മൂ​ഹ്യ പ​ങ്കാ​ളി​ത്തം കൂ​ട്ടു​ന്ന​തി​നു​മാ​യി ന​ട​ത്തു​ന്ന " മു​ക്കം ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് " തു​ട​ങ്ങി​യ​വ നി​ര​വ​ധി പ​ദ്ധ​തി​ക​ളും സ്കൂ​ളി​ൽ ന​ട​പ്പാ​ക്കി വ​രു​ന്നു.