സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സിനു ശി​ലയിട്ടു
Wednesday, February 19, 2020 1:07 AM IST
കോ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ല​ത്ത് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​ന ക​ർ​മ്മം പി.​ടി.​എ. റ​ഹീം എം​എ​ൽ​എ നി​ർ​വവ​ഹി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഡി​സം​ബ​ർ മാ​സ​ത്തോ​ടു കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളും ബീ​മു​ക​ളും അ​ട​ങ്ങി​യ ച​ട്ട​ക്കൂ​ടു​ക​ളി​ൽ നി​ർ​മ്മി​ക്കു​ന്ന ഇ​രു​നി​ല കെ​ട്ടി​ട​ത്തി​നു മൊ​ത്തം 4600 ച​തു​ര​ശ്ര അ​ടി​യാ​ണ് വി​സ്തീ​ർ​ണം.
താ​ഴ​ത്തെ നി​ല​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, ഓ​ഫീ​സ് ഹാ​ൾ, ഓ​ഡി​റ്റോ​റി​യം കം ​ലൈ​ബ്ര​റി, വ​രാ​ന്ത, സ്റ്റാ​ഫ് ഡൈ​നിം​ഗ് റൂ, ​ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യും ര​ണ്ടാ​മ​ത്തെ നി​ല റ​ക്കാർ​ഡു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നും ഉപയോഗിക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന മു​ണ്ടേ​ങ്ങാ​ട്ട്, കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​നി​ത, ചാ​ത്ത​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ബീ​ന, ചാ​ത്ത​മം​ഗ​ലം സ​ബ് ര​ജി​സ്ട്രാ​ർ ജെ.​ഒ. ശ​ശി​ക​ല, ചാ​ത്ത​മം​ഗ​ലം പഞ്ചായത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ര​മേ​ശ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​എം. സാ​മി, ഷീ​ജ വ​ലി​യ തൊ​ടി​ക​യി​ൽ, ദി​വ്യ മ​നോ​ജ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗം ശോ​ഭ​ന അ​ഴ​ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.