ഭി​ന്ന​ശേ​ഷി​ക്കാ​ർ പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് സ​മൂ​ഹം ഉ​റ​പ്പു​വ​രു​ത്ത​ണം: ബാ​ബു പ​റ​ശേരി
Saturday, February 22, 2020 12:24 AM IST
കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ർ പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് സ​മൂ​ഹം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി പ​റ​ഞ്ഞു. കോ​ർ​പ്പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജെ​ഡി​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​സ​മൂ​ഹ​ത്തി​ൽ തി​ര​സ്ക​രി​ക്ക​പ്പെ​ടെ​ണ്ട​വ​രോ പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ടേ​ണ്ട​വ​രോ അ​ല്ല. അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ ​പി​ടി​ച്ചു​യ​ർ​ത്തു​ക എ​ന്ന​ത് നാം ​ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 630 പേ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​എ​ൻജിനീ​യേ​ഴ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡും ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​മാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. എ​ൻജിനീ​യേ​ഴ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 465 പേ​ർ​ക്ക് 12 മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളും 42 വീ​ൽ​ചെ​യ​റു​ക​ളും 60 ക്ര​ച്ച സു​ക​ളും 130 എം​എ​സ് ഐ​ഡി കി​റ്റു​ക​ളും 498 ശ്ര​വ​ണ സ​ഹാ​യി​ക​ളും 12 റോ​ളേ​റ്റ​റു​ക​ളും വി​ത​ര​ണം ചെ​യ്തു.
ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 165 പേ​ർ​ക്കാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ആ​റ് മോ​ട്ടൊ റൈ​സ്ഡ് വീ​ൽ​ചെ​യ​റു​ക​ളും അ​ഞ്ച് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളും 33 വീ​ൽ​ചെ​യ​റു​ക​ളും 64 ക്ര​ച്ച​സും 42 എം​എ​സ് ഐ​ഡി കി​റ്റു​ക​ളും 12 സി​പി വീ​ൽ​ചെ​യ​റും 100 ശ്ര​വ​ണ സ​ഹാ​യി​ക​ളും ഒ​മ്പ​ത് റോ​ളേ​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കൊ​യി​ലാ​ണ്ടി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ നി​ന്നു​മാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.1200 പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.
കൗ​ൺ​സി​ല​ർ ബി​ജു​ലാ​ൽ, എ​ൻ​ജി​നി​യേ​ഴ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ.​സു​ഗ​ത​ൻ, ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ജി.​രാ​ധാ​കൃ​ഷ്ണ, ജെ​ഡി​ടി ഇ​സ്ലാം പ്ര​സി​ഡ​ന്‍റ് സി.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, കൃ​ത്രി​മ അ​വ​യ​വ നി​ർ​മാ​ണ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പി ​ആ​ന്‍​ഡ് ഒ ​ഓ​ഫീ​സ​ർ ലി​റ്റ​ൺ സ​ർ​ക്കാ​ർ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ സി.​കെ. ഷീ​ബ മും​താ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.