വി​ദ്യാ​ർ​ഥി​ക​ൾ ഹൈ​ടെ​ക് സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ
Tuesday, February 25, 2020 12:29 AM IST
കോ​ഴി​ക്കോ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു​ക്കു​ന്ന ഹൈ​ടെ​ക് സം​വി​ധാ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ.
ബാ​ലു​ശേരി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഹൈ​ടെ​ക് പ്ര​ഖ്യാ​പ​നം ബാ​ലു​ശേ​രി ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ർ​ക്കാ​ർ എ​ത്ര മി​ക​ച്ച പ​ദ്ധ​തി​ക​ൾ ആ​വി​ഷ്കാ​രി​ച്ചാ​ലും അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ത​ന്നെ​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വു​റ്റ​താ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ർ ഓ​രോ വി​ദ്യാ​ർ​ഥി​യെ​യും ഓ​രോ യൂ​ണി​റ്റാ​യി പ​രി​ഗ​ണി​ക്ക​ണം.
അ​വ​രു​ടെ എ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള പ​ശ്ച​ത്ത​ല​വും മ​ന​സി​ലാ​ക്ക​ണം. ഒ​രു ത​ര​ത്തി​ലു​മു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​വും കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഇ​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ കൃ​ഷി​യു​ടെ മൂ​ല്യം വി​ദ്യാ​ർ​ഥിക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 105 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ ആ​ണ് ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഹൈ​ടെ​ക് ആ​ക്കി മാ​റ്റി​യ​ത്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ബാ​ലു​ശേ​രി മ​ണ്ഡ​ല​ത്തി​ൽ 50 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ർ​മാ​ണമാണ് ന​ട​ന്നു​വ​രു​ന്ന​ത്. ക​ലാ​കാ​യി​ക മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ത്ഥി​നി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ യ​ജ്ഞം കോ​-ഒാർഡി​നേ​റ്റ​ർ ബി ​മ​ധു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​സ്എ​സ്എ ജി​ല്ലാ പ്രോ​ജ​ക്ട് കോ​-ഓർഡി​നേ​റ്റ​ർ എ.​കെ. അ​ബ്ദു​ൽ ഹ​ക്കീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്ര​തി​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രൂ​പ​ലേ​ഖ കൊ​മ്പി​ലാ​ട്, വി.​എം. ക​മ​ലാ​ക്ഷി, യ​ശോ​ദ തെ​ങ്ങി​ട, ഷാ​ജു ചെ​റു​കാ​വി​ൽ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.