നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ ബൈ​ക്ക് മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ല്‍
Tuesday, February 25, 2020 12:29 AM IST
താ​മ​ര​ശേ​രി: നൈ​റ്റ് പട്രോ​ളിം​ഗി​നി​ടെ ബൈ​ക്ക് മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. വ​യ​നാ​ട് ബ​ത്തേ​രി സ്വ​ദേ​ശി കാ​വു​മ്പാ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ശ​മീ​ര്‍ (24)നെ​യാ​ണ് എ​സ്‌​ഐ സ​ന​ല്‍ കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​തി. താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​മ്പി​ല്‍ നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ട​യി​ല്‍ ബൈ​ക്കു​മാ​യി എ​ത്തി​യ യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ല്‍ പ​ന്തി​കേ​ട് തോ​ന്നി​യ​തോ​ടെ സ്റ്റേ​ഷ​നി​ൽകൊണ്ടുപോയി ചോ​ദ്യം ചെ​യ്ത​പ്പോ​യാ​ണ് ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് സ​മ്മ​തി​ച്ച​ത്.
പെ​രി​ന്ത​ല്‍​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം പാ​ല​ത്തി​ന​ടി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്​ടി​ച്ച​ത്. അ​ഞ്ച് ദി​വ​സ​ത്തോ​ളം വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് നാ​ട്ടി​ല്‍ നി​ന്ന് തി​രി​ച്ച് പോ​കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്ന് ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്.