സ്വ​ത്ത് ത​ര്‍​ക്കം: സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, February 25, 2020 12:29 AM IST
നാ​ദാ​പു​രം: പു​റ​മേ​രി കു​ഞ്ഞ​ല്ലൂ​രി​ല്‍ സ​ഹോ​ദ​ര​ന്‍​മാ​ര്‍ ത​മ്മി​ലു​ണ്ടായ സ്വ​ത്ത് ത​ര്‍​ക്ക​ത്തി​നി​ടെ ജീ​പ്പി​ലെ​ത്തി​യ സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ല്‍ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേറ്റു. സംഭവത്തിൽ 15 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.
കു​ഞ്ഞ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടി​ല്‍ വി​നീ​ഷ് (34), സ​ഹോ​ദ​ര​ന്‍ വി​ജീ​ഷ് (35), വി​ജി​ഷ (32), ബ​ന്ധു​ക്ക​ളാ​യ ശോ​ഭ (38), നി​ഷ (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വി​ജീ​ഷി​ന്‍റെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യി ഭൂ​മി​യു​ടെ അ​തി​ര്‍​ത്തി പ്ര​ശ്നം നി​ല​നി​ന്നി​രു​ന്നു. ഇ​തേച്ചൊ​ല്ലി ഇ​വ​രു​മാ​യി ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് വാ​ക്ക്ത​ര്‍​ക്കം ഉ​ണ്ടാ​യി. രാ​ത്രി​യോ​ടെ വ​ട​ക​ര​യ്ക്ക​ടു​ത്ത കൂ​ട്ട​ങ്ങാ​രം മ​യ്യ​ന്നൂ​രി​ല്‍ നി​ന്ന് ജീ​പ്പി​ലെ​ത്തി​യ സം​ഘം വി​നീ​ഷി​ന്‍റെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. വി​നീ​ഷി​നും, വി​ജീ​ഷി​നും ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ര്‍ എ​ത്തി​യ​തോ​ടെ അ​ക്ര​മി സം​ഘ​ത്തി​ലു​ള്ള​വ​ര്‍ ജീ​പ്പു​മാ​യി ക​ട​ന്നു ക​ള​ഞ്ഞു.
പ്രതികൾക്കായി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ര്‍ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. വി​ജീ​ഷി​ന്‍റെ പ​രാ​തി​യി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ര്‍​ക്കെ​തി​രേ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.