തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Thursday, February 27, 2020 12:52 AM IST
കൂ​രാ​ച്ചു​ണ്ട്: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന തോ​ട് പു​ന​ർ​ജീ​വ​നി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലു​ള്ള എ​ല്ലാ​തോ​ടു​ക​ളും ശു​ചീ​ക​രിക്കാ​ൻ കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ലെ അ​ത്യോ​ടി തോ​ട് ന​വീ​ക​ര​ണ​ത്തി​ന് മാ​ത്ര​മാ​യി ഒ​രു​ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. ആ​വ​ശ്യ​ത്തി​ന് ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ ഇ​തി​ന്‍റെ ശു​ചീ​ക​ര​ണ പ്ര​വൃ​ർ​ത്തി​പോ​ലും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല. തോ​ട് പൂ​ർ​ണ്ണ​മാ​യും ശു​ചീ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ തു​ക വേ​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ.​കെ. പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.