കൊ​ടു​വ​ള്ളിയില്‍ 140 ഷാ​ഹീ​ന്‍ ബാ​ഗ് സ്‌​ക്വ​യ​റു​ക​ള്‍ തീ​ര്‍​ക്കും
Saturday, February 29, 2020 12:20 AM IST
താ​മ​ര​ശേ​രി: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ ഡ​ല്‍​ഹി​യി​ലെ ഷാ​ഹീ​ന്‍ ബാ​ഗി​ലും രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ലും ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ചു കൊ​ണ്ട് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ് ലിം​ലീ​ഗ് ക​മ്മി​റ്റി 140 ഷാ​ഹീ​ന്‍​ബാ​ഗ് സ്‌​ക്വ​യ​റു​ക​ള്‍ തീ​ര്‍​ക്കും.
വാ​ര്‍​ഡ്, യൂ​ണി​റ്റ്, മേ​ഖ​ല ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. മാ​ര്‍​ച്ച് 31-ന​കം ഇ​ത് പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
സ​മ​ര സം​ഗ​മ​ത്തി​ല്‍ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, ക​ലാ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ​യും ബ​ഹു​ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തും. മു​സ്ലിം ലീ​ഗ് സ്ഥാ​പ​ക ദി​ന​മാ​യ മാ​ര്‍​ച്ച് 10ന് ​പൗ​ര​ത്വം ന​മ്മു​ടെ അ​വ​കാ​ശം, അ​ഭി​മാ​നം എ​ന്ന പ്ര​മേ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ​മ​ര കൂ​ട്ടാ​യ്മ​യും വാ​ര്‍​ഡ് ത​ല​ങ്ങ​ളി​ല്‍ സ്ഥാ​പ​ക ദി​നാ​ച​ര​ണ യും സം​ഘ​ടി​പ്പി​ക്കും. ലോ​ക വം​ശീ​യ വി​രു​ദ്ധ ദി​ന​മാ​യ മാ​ര്‍​ച്ച് 21-ന് ​നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഭ​ര​ണ​കൂ​ട വം​ശ​വെ​റി​ക്കും വ​ര്‍​ഗീ​യ​ത​ക്കു​മെ​തി​രേ രാ​പക​ല്‍ ഇ​രി​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ചേ​ര്‍​ന്ന് ഡ​ല്‍​ഹി​യി​ല്‍ വം​ശീ​യ ക​ലാ​പ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ യോ​ഗം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. എ​സ്ടി​യു ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ംബറാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വേ​ളാ​ട്ട് അ​ഹ​മ്മ​ദ്, 25 വ​ര്‍​ഷം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യി സേ​വ​നം അ​നു​ഷ്ടി​ച്ച​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്റെ പു​ര​സ്‌​ക്കാ​രം നേ​ടി​യ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് യോ​ഗ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് വി.​എം. ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി ടി.​കെ. മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി വി. ​ഇ​ല്‍​യാ​സ്, വേ​ളാ​ട്ട് അ​ഹ​മ്മ​ദ്, യു.​കെ. അ​ബു, താ​ര അ​ബ്ദു​റ​ഹി​മാ​ന്‍ ഹാ​ജി, സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.