റേ​ഷ​ന്‍ വി​ത​ര​ണ ക്ര​മീ​ക​ര​ണം സി​പി​എം അ​ട്ടി​മ​റി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്
Wednesday, April 1, 2020 11:18 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച റേ​ഷ​ന്‍ വി​ത​ര​ണ ക്ര​മീ​ക​ര​ണം സി​പി​എം വ്യാ​പ​ക​മാ​യി അ​ട്ടി​മ​റി​ക്കു​ന്നതായി കോ​ണ്‍​ഗ്ര​സ് ആരോപിച്ചു.
പേ​രാ​മ്പ്ര, ക​ട്ടി​പ്പാ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ഘ​ടി​ത​മാ​യി വാ​ങ്ങു​ക​യും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ട് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ മൊ​ത്ത​മാ​യി വാ​ങ്ങി വി​ത​ര​ണം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വുമാണ് പ​ല​യി​ട​ത്തു​മു​ള്ള​ത്.
കോ​വി​ഡ് 19 പ്ര​തി​രോ​ധ - അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യം പാ​ടി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ സ്ഥി​തി മാ​റി​യി​രി​ക്കു​ക​യാ​ണ്.
പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാൻ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തെ രാ​ഷ്ട്രീ​യ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള സി​പി​എം സം​സ്ഥാ​ന ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​മാ​ണി​പ്പോ​ള്‍ ചി​ല​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്.
വ്യാ​പ​ക​മാ​യ റേ​ഷ​ന്‍ കാ​ര്‍​ഡ് സ​മാ​ഹ​ര​ണം ന​ട​ത്തി ഒ​രു​മി​ച്ച് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ സ​മാ​ഹ​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും സി​പി​എം നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​താ​യും റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ലെ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി തു​ട​ര്‍​ന്നാ​ല്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി അ​റി​യി​ച്ചു.
പേ​രാ​മ്പ്ര, ക​ട്ടി​പ്പാ​റ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ളത്. ക​ട്ടി​പ്പാ​റ​യി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​ട​ക്കം വ​ന്നാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.
റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ലെ രാ​ഷ്ട്രീ​യ ദു​രു​പ​യോ​ഗ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​ര്‍​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റേ​ഷ​ന്‍ വി​ത​ര​ണം രാ​ഷ്ട്രീ​യ അ​തി​പ്ര​സ​ര​മി​ല്ലാ​തെ മാ​ന്യ​മാ​യി ന​ട​ത്താ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ-​മെ​യി​ൽ അ​യ​ച്ചി​ട്ടു​ണ്ട്.