മ​ദ്യാ​സ​ക്ത​രെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന്
Wednesday, April 1, 2020 11:18 PM IST
കോ​ഴി​ക്കോ​ട്: മ​ദ്യാ​സ​ക്തി​യു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് എ​ക്‌​സൈ​സ് അ​നു​മ​തി പ്ര​കാ​രം മ​ദ്യം വീ​ട്ടി​ലെ​ത്തി​ച്ച് ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് പി​ന്‍​ലി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചാ​ര്‍​ളി പോ​ള്‍ , സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ജേ​ക്ക​ബ് ചാ​വ​റ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ദ്യ​ത്തി​ന് പ​ക​രം അ​തേ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​സ്തി​ഷ്‌​ക​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ദ്യാ​സ​ക്ത​രെ ചി​കി​ത്സി​ച്ച് സു​ഖ​പ്പെ​ടു​ത്താ​നാ​വും. കൊ​റോ​ണ​ക്കാ​ലം മ​ദ്യാ​സ​ക്ത​നെ ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നും കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​നു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ര​ണം. വി​മു​ക്തി പ​ദ്ധ​തി പ്ര​കാ​രം 14 ജി​ല്ല​ക​ളി​ലും കി​ട​ത്തി ചി​കി​ത്സ ന​ല്‍​കാ​ന്‍ സം​വി​ധാ​ന​മു​ണ്ട്. കൂ​ടാ​തെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 24 ല​ഹ​രി വി​മു​ക്തി കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​വി​ടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കും. മ​റ്റു​ള്ള​വ​ര്‍​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​രെ ചി​കി​ത്സാ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും മ​ദ്യ​വി​രു​ദ്ധ സ​മി​തി വ്യ​ക്ത​മാ​ക്കി.