നാ​ലു​വ​ർ​ഷ​മാ​യി ശ​മ്പ​ള​മി​ല്ലാതെ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ
Wednesday, April 1, 2020 11:19 PM IST
മു​ക്കം: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ലോ​ക്ക്ഡൗ​ണി​ൽ സ​ർ​ക്കാ​ർ എ​ല്ലാ​വ​ർ​ക്കും ക​രു​ത​ൽ ഒ​രു​ക്കി​യ​പ്പോ​ൾ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ അ​യ്യാ​യി​ര​ത്തോ​ളം എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ. നാ​ലു​വ​ർ​ഷ​മാ​യി ശ​മ്പ​ളം പോ​ലും ല​ഭി​ക്കാ​തെ സ​ർ​ക്കാ​രി​ന്‍റെ ക​നി​വ് കാ​ത്ത് ന​ര​ക​യാ​ത​ന​യി​ൽ ക​ഴി​യു​ക​യാ​ണി​വ​ർ.
വി​ര​മി​ക്ക​ൽ അ​ട​ക്ക​മു​ള്ള വി​വി​ധ​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഒ​ഴി​വു വ​ന്ന അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ ജോ​ലി​ക്ക് ക​യ​റി​യ ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ ഇ​തു​വ​രെ നി​യ​മ​നം ന​ൽ​കാ​ത്ത​താ​ണ് പ്ര​ശ്നം. ഒ​രു ദി​വ​സം മു​ഴു​വ​ൻ അ​ധ്യാ​പ​ക ജോ​ലി കൃ​ത്യ​മാ​യി ചെ​യ്ത​തി​ന് ശേ​ഷം ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ സ​മ​യ​ത്ത് ട്യൂ​ഷ​ൻ എ​ടു​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചും ക​ട​ക​ളി​ൽ കൂ​ലി​ക്ക് പ​ണി​യെ​ടു​ത്തും ഒ​ഴി​വു ദി​ന​ങ്ങ​ളി​ൽ മ​ത്സ്യ​വും മാം​സ​വും വി​റ്റും ബ​സു​ക​ളി​ൽ ക്ലീ​ന​റാ​യി ജോ​ലി ചെ​യ്തു​മൊ​ക്കെ​യാ​ണ് ഇ​വ​ർ നി​ത്യ​വൃ​ത്തി​ക്കു​ള്ള വ​രു​മാ​നം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.
സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച എല്ലാ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളു​മു​ള്ള ഇ​വ​ർ പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​മ​ട​ക്കം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ നാ​ല​ര​വ​ർ​ഷ​മാ​യി അ​ഹോ​രാ​ത്രം പ​രി​ശ്ര​മം ന​ട​ത്തു​ന്ന​വ​രാ​ണ്. സം​സ്ഥാ​ന​ത്തെ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ദി​വ​സ വേ​ത​ന​ക്കാ​ർ​ക്കും തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ​വും ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യ മു​ഖ്യ​മ​ന്ത്രി​ക്ക് നാ​ലു​വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തി​ട്ടും ശ​മ്പ​ളം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ ദു​രി​തം മ​ന​സി​ലാ​ക്കാ​ത്തത് പ്രതി ഷേധാർ ഹമാണെന്ന് എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ സു​മ​യ്യ സു​മം പറഞ്ഞു.
നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ വി​ദ്യാ​ഭ്യാ​സ ഓ​ഫീസു​ക​ളി​ലും സെ​ക്ര​ട്ടേ​റി​യ​റ്റി​ലും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ലും നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.