പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചു; ആ​യ​ഞ്ചേ​രി മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് പൂ​ട്ടി
Monday, April 6, 2020 11:38 PM IST
ആ​യ​ഞ്ചേ​രി: പ​ഴ​കി​യ മ​ത്സ്യം വി​റ്റ ആ​യ​ഞ്ചേ​രി മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് അ​ധി​കൃ​ത​ര്‍ പൂ​ട്ടി. ഫോ​ര്‍​മാ​ലി​ന്‍ ചേ​ര്‍​ത്ത മ​ത്സ്യം ഇ​വി​ടെ നി​ന്നു പി​ടി​ച്ചെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. വ​ട​ക​ര​യി​ല്‍ നി​ന്നെ​ത്തി​യ സ്‌​ക്വാ​ഡും ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ര്‍​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു​പൂ​ട്ടിയത്.
ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ മാ​സ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള മ​ത്സ്യം പോ​ലും വി​ല്‍​പ​ന​യ്ക്കെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.
കൊ​യി​ലാ​ണ്ടി:​കൊ​ല്ലം മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ​യും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ഫു​ഡ് ആ​ന്‍ഡ് സേ​ഫ്റ്റി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. വി​ല നി​ല​വാ​ര പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ വ​ൻ വി​ല​യ്ക്ക് മ​ത്സ്യം വി​റ്റ​തി​ന് ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്ന് ഫൈ​ൻ ഈ​ടാ​ക്കും. ലോ​ക്ക്ഡൗണി​ന്‍റെ മ​റ​വി​ൽ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​മാ​യി കൊ​യി​ലാ​ണ്ടി​യി​ൽ പ​ഴ​കി​യ മ​ത്സ്യം വി​റ്റ് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.
മാ​ർ​ക്ക​റ്റി​ൽ നി​ന്നും 30 കി​ലോ ആ​യി​ല, മാ​ന്ത ഉ​ൾ​പ്പെ​ടെ പ​ഴ​കി​യ മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​വി​ല​നി​ല​വാ​ര പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​നും പ​ഴ​കി​യ മ​ത്സ്യം വി​റ്റ​തി​നും ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്ന് ഫൈ​ൻ അ​ട​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ​യി​ട​ത്തും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്ക​റ്റി​ൽ നി​യ​ന്ത്ര​ണം വ​ർ​ദ്ധി​പ്പി​ക്കാനും തീരുമാനിച്ചതായി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​സ​ത്യ​ൻ പ​റ​ഞ്ഞു.