ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, April 7, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വയ്പ്പ്, അ​മി​ത​വി​ല എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച സ്‌​ക്വാ​ഡ് തീ​ക്കു​നി, പെ​രു​മു​ണ്ട​ച്ചേ​രി, അ​രൂ​ര്‍, വി​ല്യാ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. നേ​ന്ത്ര​പ്പ​ഴം, ത​ക്കാ​ളി, എ​ന്നി​വ​യ്ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.
നേ​ന്ത്ര​പ്പ​ഴ​ത്തി​ന്‍റെ വി​ല കി​ലോ​യ്ക്ക് 45 രൂ​പ​യി​ല്‍ നി​ന്ന് 30 രൂ​പ​യാ​യും ത​ക്കാ​ളി​ക്ക് 16 രൂ​പ​യി​ല്‍​നി​ന്നും 12 രൂ​പ​യു​മാ​യി കു​റ​പ്പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ച്ച ശേ​ഷ​മേ തു​ട​ര്‍​ന്ന് ക​ച്ച​വ​ടം ന​ട​ത്താ​വൂ എ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ന​ല്‍​കി. വ​ട​ക​ര​യി​ലെ പ്ര​ധാ​ന സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച​തി​ലും കൂ​ടു​ത​ലാ​യി വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ല്‍ നി​ശ്ചി​ത വി​ല​യ്ക്ക് മാ​ത്ര​മേ വി​ല്പ​ന ന​ട​ത്താ​വൂ എ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. മൈ​ദ​യ്ക്ക് 45 രൂ​പ ഈ​ടാ​ക്കി​യത് 35 രൂ​പ​യാ​ക്കി കു​റ​പ്പി​ച്ചു.