ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: മേ​പ്പ​യ്യൂ​രി​ല്‍ ര​ണ്ട് ക​ട ഉ​ട​മ​ക​ള്‍​ക്കെ​തി​രേ കേ​സ്
Tuesday, April 7, 2020 11:42 PM IST
പ​യ്യോ​ളി : ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ മേ​പ്പ​യ്യൂ​ര്‍ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​ണ്ട് ക​ട ഉ​ട​മ​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.​മേ​പ്പ​യ്യൂ​ര്‍ ടൗ​ണി​ലെ അ​ബ്ദു​സ​ലാം സ്റ്റോ​ഴ്സ് ഉ​ട​മ ചാ​വാ​ട്ട് കൊ​ഴു​ക്ക​ല്ലൂ​ര്‍ കു​ഞ്ഞോ​ത്ത് അ​ബ്ദു​സ​ലാം (60), കു​രു​ടി മു​ക്കി​ലെ പ​ഴ​ക്ക​ട​ ഉ​ട​മ ക​ക്ക​ടു​മ്പി​ല്‍ റ​ഫീ​ഖ്(35) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് മേ​പ്പ​യൂ​ര്‍ എ​സ് എ​ച്ച് ഒ ​ജി. അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്.
അ​ബ്ദു​സ​ലാം സ്റ്റോ​ഴ്സി​ല്‍ ഇ​രു​പ​ത് പേ​ര്‍ ക​ട​യി​ല്‍ ഒ​രേ സ​മ​യ​മെ​ത്തി​യ​തി​ല്‍ കേ​ര​ള എ​പ്പി​ഡ​മി​ക് ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം പ്ര​ത്യേ​ക കേ​സും എ​ടു​ത്തി​ട്ടു​ണ്ട്.